കുമരംപുത്തൂര്‍:നിര്‍ധനരായ രണ്ട് കുടുംബങ്ങളുടെ തകര്‍ന്ന് വീഴാ റായ വീടുകള്‍ നവീകരിച്ചു നല്‍കി ദിശ പ്രവര്‍ത്തകര്‍. ചങ്ങലീരി യിലെ ചക്കിങ്ങല്‍ തെയ്യന്‍,ബിന്ദു എന്നിവരുടെ വീടുകളാണ് കുമ രംപുത്തൂര്‍പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് സിപിഎം നേതൃത്വത്തിലു ള്ള ജീവകാരുണ്യ കൂട്ടായ്മയായ ദിശ നവീകരിച്ചത്.
വീഴാറായ വീട്ടിലിരുന്ന മഴക്കാലത്തെ എങ്ങിനെ തള്ളിനീക്കുമെന്ന് കുടുംബത്തിന്റെ വേവലാതി കണ്ടാണ് ദിശയുടെ ഇടപെടലുണ്ടായ ത്.വീട് നവീകരിക്കാനാവശ്യമായ തുക നാട്ടുകാരുടെ സഹായ ത്തോടെ കണ്ടെത്തുകയും ദിശ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം പണികള്‍ നടത്തുകയായിരുന്നു.
ദിശ സെക്രട്ടറി എന്‍ അജീഷ്‌കുമാര്‍,പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി,ട്രഷറര്‍ വിനോദ് കൃഷ്ണന്‍,ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് മേഖല സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്,ജുനൈസ്, പ്രദീപ്,രാമദാസ്, ഷമീര്‍,വിജീഷ്,ഫസല്‍ നമ്പിയത്ത്, ഇല്ല്യാസ്,നിയാസ്, സക്കീര്‍, എസ്എഫ്‌ഐ ലോക്കല്‍ പ്രസിഡന്റ് സുധിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.