അഗളി:അട്ടപ്പാടി മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അട്ടപ്പാടി സന്ദര്‍ശിച്ചു.ജലജീവന്‍ മിഷന്‍ മുഖേന സമ്പൂര്‍ണ്ണ ജലവിതരണം, കൂടുതല്‍ പ്രദേശങ്ങളില്‍ വൈദ്യുതീകരണം എന്നി വ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ പുരോഗതി ജില്ലാ കല ക്ടര്‍ മുക്കാലി ഐ.ബി യില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തി.
മേലെ തുടുക്കി, താഴെ തുടുക്കി, സമീപ ഊരുകള്‍ എന്നിവിടങ്ങളി ല്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പ്രായോഗികത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ഇ എം സി (എനര്‍ജി മാനേജ്‌മെ ന്റ് കമ്പനി) യില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍ കി.പദ്ധതിയുടെ ഭാഗമായി ജില്ലാ കലക്ടര്‍ താഴെ തുടുക്കി സന്ദര്‍ശി ച്ചു.ജലജീവന്‍ മിഷനിലൂടെ അട്ടപ്പാടി മേഖലയില്‍ സമ്പൂര്‍ണ്ണ ജലവി തരണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് മുഴുവനായും പൈപ്പ് വഴി വെള്ളം എത്തിക്കുന്നതിനായി ജല വിതരണ വകുപ്പ് തയ്യാറാക്കി വരുന്ന പദ്ധതിയുടെ പുരോഗതിയും വിലയിരുത്തി. മൂന്നാഴ്ച്ചക്കു ള്ളില്‍ പദ്ധതി തയ്യാറാക്കി ഡിസ്ട്രിക്ട് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയില്‍ സമര്‍പ്പിച്ചശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കും. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചശേഷം ഒരു വര്‍ഷത്തിനകം പദ്ധതി ആരംഭിക്കാനാകുമെന്നാണ് ജില്ലാ കലക്ടറുടെ വിലയി രുത്തല്‍.
മേലെ തുടുക്കി, താഴെ തുടുക്കി, ഗലസി മേഖലകളില്‍ 18 – 45, 45 വയസിനു മുകളിലുള്ള വിഭാഗക്കാരില്‍ 90 ശതമാനം പേരും കോ വിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തതായും ജില്ലാ കലക്ടര്‍ അറിയിച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി വനമേഖലയിലെ പ്രശ്‌ന ങ്ങള്‍ സംബന്ധിച്ചും ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തി.ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ശിഖ സുരേന്ദ്രന്‍, അസിസ്റ്റന്റ് കലക്ടര്‍ അശ്വതി ശ്രീനിവാസന്‍, ജനപ്രതിനിധികള്‍, മണ്ണാര്‍ക്കാട് ഡി എഫ് ഒ വി.പി. ജയപ്രകാശ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, വനം വകുപ്പ്, ആരോഗ്യം, ഐ.ടി.ഡി.പി. ഉദ്യോഗ സ്ഥര്‍, ഇ.എം.സി. എന്‍ജിനീയര്‍മാര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെ ടുത്തു.