പാലക്കാട്: കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തോളമായി കോവിഡ് മൂലം അരങ്ങുകള്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗമില്ലാതെ കഴിയുന്ന കലാകാരന്‍മാരെ സഹായിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യ പ്പെടാന്‍ സിഐടിയു ഓഫീസില്‍ ചേര്‍ന്ന നാടന്‍കലാകാരന്‍മാരുടെ യോഗം തീരുമാനിച്ചു.കേരള നാടന്‍കലാ നാടന്‍ വാദ്യ സംഘം എന്ന പേരില്‍ പുതിയ നാടന്‍കലാ സംഘടനയ്ക്ക് യോഗം രൂപം നല്‍കി. ഭാരവാഹികളായി പ്രൊഫ.കെ ചന്ദ്രന്‍ (പ്രസിഡന്റ്),സിജോ സണ്ണി (സെക്രട്ടറി),ശേഖരീപുരം മാധവന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെ ടുത്തു.ജില്ലയിലെമ്പാടും കേരള നാടന്‍കല -നാടന്‍ വാദ്യസംഘത്തി ന്റെ യൂണിറ്റുകള്‍ രൂപീകരിക്കാനും വിപുലപ്പെടുത്താനും തീരുമാ നിച്ചു.യോഗത്തില്‍ പ്രൊഫ.കെ ചന്ദ്രന്‍ അധ്യക്ഷനായി.സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി,ജില്ലാ സെക്രട്ടറി എം ഹംസ,ജില്ലാ ട്രഷറര്‍ ടികെ അച്ചുതന്‍,ശേഖരീപുരം മാധവന്‍ എന്നിവര്‍ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!