മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരത്തില്‍ മോഷണം.ലോക് ഡൗണ്‍ ഇള വില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന നാല് വ്യാപാര സ്ഥാപനങ്ങളിലാണ് കവര്‍ച്ച അരങ്ങേറിയത്.ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സം ഭവം.ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ദേവദാന്‍ ഇലക്ട്രിക്കല്‍സ്, കോടതിപ്പടിയിലെ നാഷണല്‍ സ്റ്റോര്‍,വികെ ഹാര്‍ഡ് വെയര്‍ പച്ചക്ക റി കട എന്നിവടങ്ങളിലാണ് മോഷണം നടന്നത്.പണം ലക്ഷ്യം വെ ച്ചാണ് കവര്‍ച്ചയെന്നാണ് പ്രാഥമിക വിവരം.ഒരു കടയില്‍ നിന്നും 500 രൂപ നഷ്ടമായിട്ടുള്ളതായി പോലീസ് പറഞ്ഞു.

നാഷണല്‍ സ്റ്റോറിലുള്ള സിസിടിവിയില്‍ നിന്നും കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.മണ്ണാര്‍ക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രശാന്ത് ക്ലിന്റ്,എസ് ഐ ഉമേഷ് എന്നിവരുടെ നേതൃത്വ ത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മണ്ണാര്‍ക്കാട് പോലീസ് അന്വേഷണം തുടങ്ങി.

ബാബു കോട്ടയില്‍ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടന്ന വിവരമ റിഞ്ഞ് മോഷണം നടന്ന വികെ ഹാര്‍ഡ് വെയര്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയി ല്‍ സന്ദര്‍ശിച്ചു.

സ്ഥാപന ഉടമ ഹനീഫയോട് വിവരങ്ങള്‍ ആരാഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടന്ന സാഹചര്യ ത്തില്‍ പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!