കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ്കൊമ്പം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗലയം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി 2 വര്‍ഷത്തില്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥികളുടെ കലാ – സാഹിത്യ വിദ്യാ ഭ്യാസ പരമായ കാര്യങ്ങളുടെ പുരോഗമനത്തിനായി സംഘടിപ്പി ക്കുന്ന മത്സരങ്ങളാണ് സര്‍ഗലയം. 50 ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം മഹല്ല് ഖാളി ഉസ്താദ് മായിന്‍ ഫൈസി നിര്‍വഹിച്ചു.സി ടി അബൂബക്കര്‍ മുസ്ലിയാര്‍, സി.ടി. മുഹമ്മദ് ഹാജി, സമദ് നാലകത്ത്, സല്‍മാന്‍, എ നാസര്‍, റൗഫ്, എ. ഉനൈസ്, ഷാരിഫ്, ശിബില്‍ എ, സി ടി ശിബില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!