മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ തന്റെ ഡിവിഷനില്‍ സൗജന്യമായി ഓക്‌സി മീറ്ററുകള്‍ നല്‍കുന്ന പദ്ധതിയില്‍ മണ്ണാര്‍ക്കാട് എം ഇ എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളി ലെ അദ്ധ്യാപകരും പങ്കാളിയായി.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന മണ്ണാര്‍ക്കാട് എം ഇ എസ് എച്ച് എസ് എസ്, ഈ സംരംഭത്തിലേക്ക് 15000 രൂപ സ്വരൂപിച്ച് നല്‍കി. ഈ സംരഭത്തിന് നേതൃത്വം നല്‍കിയവരെ മാനേജ്‌മെന്റ് പ്രസിഡന്റ് എന്‍ അബൂബക്കര്‍ ,സെക്രട്ടറി എ ജബ്ബാറലി, ട്രഷറര്‍ അബ്ദു കീടത്ത് എന്നിവര്‍ പ്രശംസിച്ചു. പ്രിന്‍സിപ്പല്‍ കെ കെ ഉബൈദുള്ള, ഹെഡ്മി സ്ട്രസ് കെ അയിഷാബി, ഡെപ്യൂട്ടി എച്ച് എം കെ ഹഫ്‌സത്ത്, സ്റ്റാഫ് സെക്രട്ടറിമാരായ, ടി അബ്ദു റസാക്ക്, കെ ആര്‍ പ്രീത, ചാരിറ്റി വിംഗ് കണ്‍വീനര്‍ വൈ നസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ അഗസ്റ്റിന്‍ ജോസഫ്, സുല്‍ഫിക്ക ര്‍ അലി, മുഹമ്മദ് ഹബീബുള്ള, നജ്മുദ്ദീന്‍, ഷെയ്ക് മുത്തുട്ടി, ഇക്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.സഹപാഠിക്കൊരു വീട്, കാന്‍സര്‍ ചികി ത്സാ സഹായം, നിര്‍ദ്ധനരായവര്‍ക്ക് മാസം തോറും ചികിത്സാ സഹാ യം, ലിവര്‍ ചികിത്സാ സഹായം, പാലിയേറ്റീവ്, ഫ്രീ മീല്‍സ് തുടങ്ങീ നമ്മുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ശ്രേണിയിലേക്ക് മറ്റൊ രു സത്കര്‍മ്മം കൂടിയാണ് ഓക്‌സി ചലഞ്ച്

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!