മണ്ണാര്‍ക്കാട്:മാസങ്ങളായി നിര്‍ത്തി വെച്ചിരുന്ന എംഇഎസ് കോളേ ജ് പയ്യനെടം റോഡ് നവീകരണം ഹൈക്കോടതിയുടെ കര്‍ശന ഇട പെടലിനെ തുടര്‍ന്ന് പുനരാരംഭിച്ചു.ആദ്യത്തെ രണ്ട് കിലോമീറ്റര്‍ ടാ റിംഗ് നടത്താനുള്ള പ്രവൃത്തികളാണ് നടക്കുന്നത്.ബാക്കി ഭാഗത്തെ അഴുക്കുചാല്‍ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. അഴുക്കു ചാല്‍ നിര്‍മാണത്തില്‍ അശാസ്ത്രീയത ആരോപിച്ച് പരാതി നല്‍കിയതി നെ തുടര്‍ന്നാണ് കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സ്‌റ്റോപ്പ് മെമ്മോ നീക്കി നിര്‍മാണം പുനരാ രംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബ്ലോക്ക് പ ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍ ഹൈക്കോ ടതിയെ സമീപിക്കുകയായിരുന്നു.
എംഇഎസ് കോളജ് പയ്യനെടം റോഡ് വിഷയത്തില്‍ മൂന്നു തവണയാ ണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായതോടെയാണ് മാസങ്ങള്‍ ക്ക് മുമ്പ് നിര്‍ത്തിവച്ച റോഡ് പണി പുനരാരംഭിച്ചത്.എന്നാല്‍ തെര ഞ്ഞെടുപ്പ് അടുത്തതോടെ പ്രവൃത്തികള്‍ വീണ്ടും സ്തംഭിച്ചു.10 കി ലോമീറ്ററോളം ദൂരംവരുന്ന ഈ റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 16.5 കോടിരൂപ ചിലവില്‍ 2018 ഡിസംബറിലാണ് നിര്‍മാണ പ്രവൃ ത്തികള്‍ ആരംഭിച്ചത്.എന്നാല്‍ നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി 2019 നവംബര്‍ 28ന് കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍കുക യായിരുന്നു.പ്ലാന്‍ പ്രകാരമല്ല റോഡ് പ്രവൃത്തികള്‍ നടക്കുന്നതെ ന്നായിരുന്നു കാരണം.മാത്രമല്ല നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഉയരക്കൂടുതലും ഡ്രൈനേജിന്റെ അമിതമായ ഉയരവും കോണ്‍ ക്രീറ്റിലെ പ്രശ്നങ്ങളുമെല്ലാം പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ കാര ണമായി.
കിഫ്ബിയും പിഡബ്ല്യുഡിയും തമ്മിലുള്ള ശീതസമരവും റോഡ് നിര്‍മാണപ്രവൃത്തികള്‍ മുടങ്ങിക്കിടക്കാന്‍ കാരണമായി.ഇതേ തുടര്‍ന്നാണ് മുസ്തഫ വറോടന്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഇടപെടലുണ്ടായത്.അടിയന്തരമായി റോഡ് ഗതാ ഗത യോഗ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും കോ ടതി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം പുനരാരംഭിച്ചത്.
റോഡ് നവീകരണം നിലച്ചത് പ്രദേശവാസികളെ അതീരൂക്ഷമായ യാത്രാദുരത്തിലേക്കാണ് തള്ളിവിട്ടത്.റോഡിലെ പൊടിയും കുഴി കളും കാരണം യാത്ര തീര്‍ത്തും ദുസ്സഹമായി.ഇത് വിവിധ രീതി യിലുള്ള പ്രതിഷേധങ്ങള്‍ക്കും ഇടവെച്ചു.പോസ്റ്ററുകള്‍ സ്ഥാപിച്ചും കുഴികളില്‍ വാഴവെച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ട്രോളു കളിലൂടെയുമെല്ലാം നാടിന്റെ പ്രതിഷേധം അലയടിച്ചു. തെരഞ്ഞെ ടുപ്പ് പ്രചരണസമയത്ത് റോഡ് വിഷയം വിവാദമായിരുന്നു.