കോട്ടായി :മങ്കര കാളികാവില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കാനുള്ള ശ്രമത്തിനിടെ പാളികള്‍ക്കിടയില്‍ കുടു ങ്ങി രണ്ട് ചുമട്ടു തൊഴിലാളികള്‍ മരിച്ചു.കോട്ടായി ചെറുകുളം ചേലക്കോട് വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ സി.സി.ശ്രീധരന്‍ (46), കോട്ടായി ചെറുകുളം പുളിക്കല്‍ വീട്ടില്‍ പരേതനായ കുമാര ന്റെ മകന്‍ വിശ്വനാഥന്‍ (45 )എന്നിവരാണ് മരിച്ചത്. കാളികാവില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ട് വന്ന മാര്‍ബിള്‍ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.രാവിലെ 8.40 ഓടെയായിരുന്നു അപകടം. 12 അടി നീളവും 6 അടി ഉയരവുമുള്ള മാര്‍ബിളുകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാന്‍ രണ്ട് വശങ്ങളിലായാണ് ലോറിയില്‍ അടുക്കി വെച്ചിരുന്നത്.ഇതിനടയില്‍ മരക്കുറ്റിയുമുണ്ടായിരുന്നു. നാല് തൊഴി ലാളികള്‍ ലോറിക്ക് മുകളില്‍ കയറി മറ്റുള്ളവര്‍ താഴെ നില്‍ക്കുക യായിരുന്നു.ലോറിയാകട്ടെ ഒരു വശത്തേക്ക് ചെരിഞ്ഞാണ് നിന്നി രുന്നത്. മാര്‍ബിളനിടയിലെ മരക്കുറ്റി മാറ്റിയതോടെയാണ് പാളികള്‍ തൊഴിലാളികളുടെ ദേഹത്തേക്ക് പതിച്ചത്. സഹതൊഴിലാളികളും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് ഇരുവരേയും പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് പാലക്കാട് നിന്നും ഫയര്‍ ഫോഴ്‌സും കോട്ടായി പോലീസും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോ ഗിച്ച് മാര്‍ബിളുകള്‍ താഴേക്ക വലിച്ചിട്ടശേഷമാണ് ഇരുവരേയും പുറത്തെടുക്കാനായത്. ആലത്തൂര്‍ ഡിവൈഎസ്പി ദേവസ്യ,സിഐ അബ്ദുള്‍ മുനീര്‍,കോട്ടായി എസ്‌ഐ രാജേഷ്,മങ്കര എസ്‌ഐ പ്രകാശന്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.