പാലക്കാട് : ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണകുമാര്‍ (50), ഭാര്യ സംഗീത (47) എന്നിവ രാണ് മരിച്ചത്. സംഗീത കോയമ്പത്തൂരിലും കൃഷ്ണകുമാര്‍ വണ്ടാഴിയിലും വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

കോയമ്പത്തൂരിലെത്തി ഭാര്യയെ വെടി വെച്ച് കൊന്നശേഷം വണ്ടാഴിയില്‍ വീട്ടിലെ ത്തി കൃഷ്ണകുമാര്‍ ജീവനൊടുക്കുകയായി രുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എയര്‍ഗണ്ണാണ് ഉപയോഗിച്ചതെന്ന് പൊലിസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക രോഗവിദഗ്ദ്ധരുടെ സഹായം തേടുക. അജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ദിശ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll Free helpline number 1056, 0471 2552056
