കോട്ടോപ്പാടം: പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമ പദ്ധതിയിലുള് പ്പെടുത്തി കോട്ടോപ്പാടം ആര്യമ്പാവ് വളവഞ്ചിറ പട്ടികജാതി സങ്കേതത്തില്‍ നടപ്പിലാ ക്കുന്ന വിവിധ പദ്ധതികളുടെ ആസൂത്രണ യോഗം വളവഞ്ചിറയില് ചേര്‍ന്നു. വാസയോ ഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണം, മിനി കുടിവെള്ള പദ്ധതി, നടവഴികളുടെ സം രക്ഷണം, മിനിമാസ്റ്റ് ലൈറ്റല് സ്ഥാപിക്കല്‍, വിജ്ഞാനവാടിയില്‍ ആധുനിക പഠനപരി ശീലന സൗകര്യമൊരുക്കല്‍, സങ്കേത സംരക്ഷണ മതില്കെട്ടല്, പൊതുശ്മശാനത്തിന് ചുറ്റുമതില്കെട്ടല്, മണ്ണൊലിപ്പ് തടയാന്‍ വിവിധ സംരക്ഷണ പ്രവൃത്തികളാണ് നട ത്താന് തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനമായ ആലുവ എഫ്.ഐ.ടി. ഏജന്‍സിയാ ണ് പദ്ധതികള്‍ നടപ്പിലാക്കുക. യോഗം എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സങ്കേതത്തില്‍ ഒരു കോടി രൂപയുടെ സമഗ്രവികസന പ്രവര്‍ത്തനങ്ങളാണ് നടത്തുക യെന്ന് അദ്ദേഹം പറഞ്ഞു. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത മുഖ്യാതിഥിയായി. ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ അജിത്.ആര് പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി, മുന്‍ മെമ്പര്‍മാരായ കാസിം കുന്നത്ത്, വി.പി വാസു, സാമൂഹ്യപ്രവര്‍ത്തകരായ കെ.പി ഉമ്മര്‍, കെ.ജി ബാബു മാസ്റ്റര്‍, എസ്.സി. പ്രമോട്ടര്‍ വിനീത്, ബി.സി.എഫ്.ഐ.ടി. പ്രതിനിധി രാജേഷ് എന്നിവര്‍ സംസാരിച്ചു.
