പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് 2021 പരിസ്ഥിതിസൗഹൃദ തിരഞ്ഞെ ടുപ്പായി നടത്തുന്നതിന്റെ ഭാഗമായി ആന്റി ഡീഫേ സ്സ്മെന്റ് സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവത്ക്കരണ ക്ലാസു കള്‍ സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം എ.ഡി .എം എന്‍.എം.മെഹറലി നിര്‍വഹിച്ചു. തിരഞ്ഞെടുപ്പ് 2021 ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസറും ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡി നേറ്ററുമായ ടി.ജി അഭിജിത്ത് അധ്യക്ഷനായി. ഹരിത കേരളം മിഷ ന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ സംസാരിച്ചു. ജി ല്ലാ ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ദീപക് വര്‍മ ക്ലാസ്സ് എടുത്തു.
പി വി സി, പ്ലാസ്റ്റിക് നിര്‍മിത ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുക ള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും പ്രചരണത്തിനായി ഉപയോഗിക്കരുതെന്നും പകരം 100 ശതമാനം കോട്ടന്‍ തുണി, പേപ്പര്‍, പോളിയെത്തിലീന്‍ തുടങ്ങിയ പുനരുപയോഗ, പുന;ചംക്രമണ സാധ്യമായ വസ്തുക്കളു പയോഗിച്ച് അച്ചടിക്കുന്ന ബാനറുകളും ബോര്‍ഡുകളും മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാവൂ എന്നും ഇത്തരം മെറ്റീരിയല്‍ പ്രിന്റ് ചെയ്യുമ്പോള്‍ ‘റീസൈക്ലബിള്‍, പി.വി.സി.ഫ്രീ’ ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപ നത്തിന്റെ പേരും പ്രിന്റിംഗ് നമ്പറും നിര്‍ബന്ധമായും പ്രചരണ സാമഗ്രികളില്‍ ഉള്‍പ്പെടുത്തണമെന്നും ക്ളാസില്‍ വിശദീകരിച്ചു. പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍ കോട്ടിങ്ങുള്ള പുനചംക്രമണം സാധ്യമല്ലാത്ത ബോര്‍ഡുകള്‍ തുടങ്ങി എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്ക ണമെന്നും വിശദമാക്കി.