പാലക്കാട്: സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന ജില്ലയില്‍ നടപ്പാ ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സാക്ഷരതാ പദ്ധതിയായ പഠനാ ലിഖനാ അഭിയാന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രത്യേക യോഗം ചേര്‍ന്നു. പദ്ധതി പ്രകാരം 7877 പഠിതാക്കളാണ് ജില്ലയിലുള്ളത്. 15 വയസ്സിനു മുകളിലുള്ള നിരക്ഷരരായ ആര്‍ക്കും പദ്ധതി പ്രകാരം രജിസ്‌ട്രേഷന്‍ നടത്താം.  എല്ലാ പഞ്ചായത്തുകളി ലും പ്രത്യേകിച്ച് എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗ മേഖലകള്‍ കേന്ദ്രീകരിച്ച് സാക്ഷരതാ പ്രേരക്മാരുടെ നേതൃത്വത്തില്‍ കുടും ബശ്രീ, അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍, എസ്.സി, എസ്.ടി പ്രൊ മോര്‍ട്ടര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ കൂടുതല്‍ പഠിതാക്കളെ കണ്ടെത്തി ഏപ്രില്‍ – മേയ് മാസത്തില്‍ ക്ലാസുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. പത്ത് പഠിതാക്കള്‍ക്ക് ഒരു ഇന്‍സ്ട്രക്ടര്‍ എന്ന നിലയിലായിരിക്കും ക്ലാസ് ക്രമീകരിക്കുക. സം സ്ഥാനത്ത് പാലക്കാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, വയനാട് എന്നിവയാണ് മറ്റു ജില്ലകള്‍.

ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ. ബിനുമോള്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ- ഓര്‍ ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ജില്ലാ പ്ലാനിംഗ് ഓഫീസ്, കുടുംബശ്രീ, പട്ടികജാതി വികസനം, പട്ടികവര്‍ഗ വികസനം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് പ്രതിനിധികള്‍ പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!