മണ്ണാര്‍ക്കാട്:ഓര്‍മ്മ കലാസാഹിത്യ വേദി 15-ാം വാര്‍ഷികം ആഘോ ഷിച്ചു.സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ഓര്‍മ്മ പുരസ്‌കാരം ഡോ.കെ.പി ശിവദാസനും ഓര്‍ മ്മ ആദരം നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറിനും സാഹി ത്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ അരിയൂര്‍ രാമകൃഷ്ണനും ഡോ. രഘുനാഥ് പാറയ്ക്കല്‍ സമര്‍പ്പിച്ചു.എംകെ ഹരിദാസ് അധ്യക്ഷനാ യി.ടി.അബൂബക്കര്‍ പ്രവര്‍ത്തന അവലോകനം നടത്തി.
കവിതയുടെ പുതിയകാല കാഴ്ചകള്‍ എന്ന വിഷയത്തില്‍ എസ് വി അയ്യര്‍ പ്രഭാഷണം നടത്തി.എഫ് ബി ഫോട്ടോ ക്വിസ് വിജയികളായ അമീര്‍ കെസി,കെപിഎസ് പയ്യനം അക്ഷരനിധി സമ്മാനം നല്‍കി. കവിയരങ്ങും കുറുംകഥയും നടന്നു.ഡോ.കമ്മാപ്പ, ഡോ.ഷിഹാബു ദ്ദീന്‍,വൃന്ദാവനം ഗോപകുമാര്‍,കെജി ബാബു,കെവി അമീര്‍, ഉണ്ണി കൃഷ്ണന്‍ പി,അബു മാസ്റ്റര്‍,കെ കെ വിനോദ് കുമാര്‍,സി മുഹമ്മ ദാലി,പ്രതിഭ മേനോന്‍,ശിവദാസന്‍ ആലിക്കല്‍,സമദ് കല്ലടിക്കോട്, ബാലകൃഷ്ണന്‍,എ രാമകൃഷ്ണന്‍,ബാലകൃഷ്ണന്‍ പാലോട്,സലീല ടീച്ചര്‍, രാജന്‍ അനാര്‍ക്കോട്ടില്‍,വത്സന്‍ വെട്ടക്കുറുശ്ശി എന്നിവര്‍ സംസാ രിച്ചു.സുധാകരന്‍ മണ്ണാര്‍ക്കാട് സ്വാഗതം പറഞ്ഞു.
