മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം .ഇ .എസ് കല്ലടി കോളജ് അറബിക് വിഭാഗം മേധാവി എ. പി.ഹംസത്ത് അലിക്ക് തിരുവനന്തപുരം കേരളാ സര്‍വകലാശാലയില്‍ നിന്ന് അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. അറബ് സാഹിത്യകാരന് മുഹമ്മദ് ഇബ്ന് നാസര്‍ അല്‍-അബൂദി യുടെ കൃതികളും ഇന്ത്യയിലെ അറബ് യാത്രാ വിവരണ സാഹിത്യവും- എന്ന വിഷയത്തില്‍ കേരളാ സര്‍വകലാശാലയിലെ അറബിക് വിഭാഗം പ്രൊഫ. ഡോ. എ.എസ് താജുദ്ദീന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. എം.ഇ.എസ്. മമ്പാട് കോളേജ്, കോഴിക്കോട് ഫാറൂഖ് കോളജ്, പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ കുന്നപ്പ ള്ളിയിലെ പരേതരായ അത്തിക്കുര്‍ശ്ശി പാലശ്ശേരി മുഹമ്മദ് കുട്ടി മുസ്ലിയാരുടെയും ജമീല പൂളക്കലിന്റെയും മകനാണ്. ഭാര്യ: പി.ടി ഷഫ്ന. മക്കള്‍: ഹൈബ ഫാത്വിമ, ആദില്‍ ഹനീന്, ഹാസിം മുഹമ്മദ്, ഹംദാന്‍.
