പാലക്കാട്:2021 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല യിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം ജില്ലാ കള ക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍്ന്നു.തെരഞ്ഞെടുപ്പിന്റെ സമാധാന പൂര്‍ണമായ നടത്തിപ്പിനായി മുഴുവന്‍ രാഷ്ട്രീയ നേതാക്കളുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
രാഷ്ട്രീയകക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തുന്ന തിനായി മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയി ലും ഓരോ കേന്ദ്രം വീതം ഉള്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാന മായി.ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവാക്കാന്‍ കഴി യുന്ന പരമാവധി തുകയുടെ വിനിയോഗത്തെ കുറിച്ചും ഓരോ ഇന ങ്ങള്‍ക്കും നിജപ്പെടുത്തിയിരിക്കുന്നു തുകയെ സംബന്ധിച്ചും യോ ഗത്തില്‍ ചര്‍ച്ച ചെയ്തു.
ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി കെ രാജേ ന്ദ്രന്‍, വി നടേശന്‍, പി ശിവകുമാര്‍, സി ബാലന്‍, ലെനിന്‍, മുരളി കെ താരേക്കാട്, എം കബീര്‍, എ.വി അബു, രൂപേഷ് കുമാര്‍ തുടങ്ങിയവ രാണ് യോഗത്തില്‍ പ്രതിനിധികളായി എത്തിയത്.ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് , എ.ഡി. എം. എന്‍. എം. മെഹ്‌റാലി, ഇല ക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.മധു , സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യ ന്‍, പാലക്കാട് ഡി എഫ് ഒ കുറ ശ്രീനിവാസ് തുടങ്ങിയവര്‍ യോഗ ത്തില്‍ പങ്കെടുത്തു.