അലനല്ലൂര്‍:പാലക്കാട് ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തന മേഖലയിലെ പാലിയേറ്റീവ് കെയര്‍ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് പാലിയേ റ്റീവ് കെയര്‍ ഇനിഷ്യേറ്റീവ്‌സ് ഇന്‍ പാലക്കാട് ജില്ലാ വാര്‍ഷിക ജനറ ല്‍ ബോഡി യോഗം എടത്തനാട്ടുകര എംഇഎസ് കെ എസ് എച്ച് എം ട്രെയിനിംഗ് കോളേജില്‍ നടന്നു.അനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാ ഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈല ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.സിപിഐപി പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷനായി.കോവിഡാനന്തര പാലിയേറ്റീവ് കെയറിന്റെ വ്യാ പനം, സമകാലിക കാലഘട്ടത്തിലെ പാലിയേറ്റീവ് കെയര്‍ എന്നീ വിഷയങ്ങളില്‍ ഡാ.അബ്ദുള്ള മണിമ, അബ്ദുല്‍ കരീം വാഴക്കാട് എന്നിവര്‍ ക്ലാസ്സെടുത്തു.സിടി സൈദലവി, മുഹമ്മദ് സക്കീര്‍, ഹുസൈന്‍ ചെര്‍പ്പുളശ്ശേരി എന്നിവര്‍ സംസാരിച്ചു.സിപിഐപി സെക്രട്ടറി പ്രദീപ് കൂറ്റനാട് സ്വാഗതവും അബ്ദുള്‍ റഷീദ് ചതുരാല നന്ദിയും പറഞ്ഞു.ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി സന്നദ്ധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന മുപ്പതോളം ക്ലിനിക്കുകളില്‍ നിന്നായി നൂറിലധികം സന്നദ്ധ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!