കോട്ടോപ്പാടം:മൂന്നു നാള്‍ നീണ്ടു നില്‍ക്കുന്ന 60-ാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം സ്റ്റേജിന മത്സരങ്ങള്‍ക്ക് നാളെ അരങ്ങുണരും.ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 11 സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടക്കുക.മൂന്ന് ദിന ങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 4315 കലാ പ്രതിഭകള്‍ സര്‍ഗാ വൈഭവങ്ങളുടെ മാറ്റുരയ്ക്കും.2 ന് രചനാ മത്സരങ്ങള്‍ പൂര്‍ത്തിയാ യിരുന്നു.രാവിലെ 9 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ഒ.ജി.അനില്‍ കുമാര്‍ പതാക ഉയര്‍ത്തും. വൈകിട്ട് 5ന് ചലച്ചിത്ര പുരസ്‌കാര ജേതാവ് ആര്യാടന്‍ ഷൗക്കത്ത് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഇല്യാസ് താളിയില്‍ അധ്യക്ഷത വഹിക്കും.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തും.സമാപന സമ്മേളനം 8 ന് വൈകിട്ട് 5 ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യും. എംപ്ലോയ്‌മെന്റ് ഡി.ഡി.ഇ എ. അബൂബക്കര്‍ സമ്മാനദാനം നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!