പാലക്കാട്: മൂന്നു ദിവസങ്ങളിലായി പാലക്കാട് നടക്കുന്ന കുടുംബ ശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2019’ ഗവ. വിക്ടോറിയ കോളെജില്‍ നവംബര്‍ ഒന്നിന് വൈകീട്ട് മൂന്നിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും.മുന്‍മന്ത്രി പാലൊ ളി മുഹമ്മദ്കുട്ടി, പത്മശ്രീ ശിവന്‍ നമ്പൂതിരി, മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യാതിഥികളാവും. എം.പിമാരായ വി.കെ.ശ്രീകണ്ഠന്‍, രമ്യ ഹരിദാ സ്, ഇ.ടി. മുഹമ്മദ് ബഷീര്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, കുടും ബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സെയ്തലവി, കുടുംബശ്രീ ഗവേണിങ് ബോഡി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും.ഉദ്ഘാടന പരിപാടികള്‍ക്കു മുന്നോടിയായി ഉച്ചയ്ക്ക് രണ്ടിന് കോട്ടമൈതാനം അഞ്ചുവിളക്ക് പരിസരം മുതല്‍ വിക്ടോറിയ കോളേജ് വരെ വര്‍ണാഭമായ സാംസ്‌ക്കാരിക ഘോഷയാത്ര നടക്കും.ആദ്യമായാണ് കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് ജില്ല ആതിഥേയത്വം വഹിക്കുന്നത്. മലയാള നോവല്‍ സാഹിത്യത്തിലെ പ്രശസ്ത ആറ് സ്ത്രീ കഥാപാത്രങ്ങളുടെ പേരില്‍ ഒരുക്കുന്ന ആറ് വേദികളിലായി സംസ്ഥാനത്തെ 2000 കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. കുടുംബശ്രീ പ്രതിനിധാനം ചെയ്യുന്ന 43 ലക്ഷം സ്ത്രീകളുടെ വളര്‍ച്ചയും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന സാംസ്‌ക്കാരിക മേളയായാണ് ‘അരങ്ങ്’ ഒരുക്കുന്നത്.കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2019’ നോടനുബന്ധിച്ച് വിക്ടോറിയ കോളേജ് മുതല്‍ സ്റ്റേഡിയം വരെ നടത്തിയ വിളംബര ജാഥ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. പാലക്കാട് നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി.രഘുനാഥ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സെയ്തലവി, കുഞ്ചന്‍ സ്മാരക സമിതി സെക്രട്ടറി എ.കെ.ചന്ദ്രന്‍കുട്ടി, കഥാകൃത്ത് രാജേഷ് മേനോന്‍, കുടുംബശ്രീ എ.ഡി.എം.സി മാര്‍, സംഘാടക സമിതി അംഗങ്ങള്‍, കുടുംബശ്രീ ജീവനക്കാര്‍ തുടങ്ങിയവര്‍ അണിനിരന്നു.

കലോത്സത്തില്‍ ആദ്യദിനം

അരങ്ങ് 1- കറുത്തമ്മ (ഗവ. വിക്ടോറിയ കോളേജ്)

വൈകിട്ട് 3 ന് ഉദ്ഘാടനം
വൈകിട്ട് 5 ന് തിരുവാതിര (പൊതുവിഭാഗം)

അരങ്ങ് 2- ഇന്ദുലേഖ (ഗവ.മോയന്‍സ് എല്‍.പി.സ്‌കൂള്‍)

വൈകിട്ട് 5 ന് നാടന്‍പാട്ട് (പൊതുവിഭാഗം)

അരങ്ങ് 3- സുഹറ (ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി)

വൈകിട്ട് 5 ന് ഫാന്‍സിഡ്രസ്സ് (പൊതുവിഭാഗം)
വൈകിട്ട് 6 ന് സ്‌കിറ്റ് (പൊതുവിഭാഗം)

അരങ്ങ് 4- നാണിമിസ്ട്രസ്സ് (ഗവ. വിക്ടോറിയ കോളേജ് ഓഡിറ്റോറിയം)

രാവിലെ 10 ന് കഥാരചന (പൊതുവിഭാഗം)
രാവിലെ 11.30 ന് കവിതാരചന (പൊതുവിഭാഗം)
ഉച്ചയ്ക്ക് 1 ന് കൊളാഷ് (പൊതുവിഭാഗം)

അരങ്ങ് 5- സുമിത്ര (ഗവ. വിക്ടോറിയ കോളേജ് ഓഡിറ്റോറിയം)

രാവിലെ 10 ന് പെന്‍സില്‍ ഡ്രോയിംഗ് (പൊതുവിഭാഗം)
രാവിലെ 11 ന് പെയിന്റിംഗ് – വാട്ടര്‍ കളര്‍ (പൊതുവിഭാഗം)
ഉച്ചയ്ക്ക് 1 ന് കാര്‍ട്ടൂണ്‍ (പൊതുവിഭാഗം)

അരങ്ങ് 6- ചെമ്മരത്തി (ഗവ. വിക്ടോറിയ കോളേജ് മൈതാനം)

മത്സരമില്ല

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!