പാലക്കാട് :ഐടി, ഐടി അനുബന്ധ മേഖലകളിലെ തൊഴിലാളി കളുടെ ട്രേഡ് യൂണിയനായ അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) ന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍ കണ്ണദാസിനു മെമ്പര്‍ഷിപ്പ് നല്‍കി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കെ.സുരേഷ് ബാബു അധ്യക്ഷനായി.സെക്രട്ടറി സീനത്ത്.എ.ഐ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എആടിഇ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ടി.ശോഭന സംസാരിച്ചു. യൂണിയന്‍ ജില്ലാ ട്രഷറര്‍ എം.ഹരിദാസ് സ്വാഗതം പറഞ്ഞു.മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന് ഐ.ടി/ഐടി അനുബന്ധ മേഖലയിലെ എല്ലാ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് യൂണിയന്‍ ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!