പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ ബാലികമാര്‍ കൊല്ലപ്പെട്ട കേസ് പുനരന്വേഷിക്കുക പ്രതികള്‍ക്ക് സുരക്ഷ ഒരുക്കിയ അന്വേഷണ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുക എന്നീ ആവശ്യ ങ്ങള്‍ ഉന്നയിച്ച് യൂത്ത്‌ലീഗ് ജില്ലാ കമ്മറ്റി എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭി ച്ച മാര്‍ച്ച് എസ് പി ഓഫീസ് പരിസരത്ത് വെച്ച് ബാരിക്കേഡ് ഉപയോ ഗിച്ച് പോലീസ് തടഞ്ഞു.മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് സി.എ സാജിത് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം,ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം ഹമീദ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത് ജില്ലാ മുസ്ലീം ലീഗ് യൂത്ത് ലീഗ് ഭാരവാഹി കള്‍ സംസാരിച്ചു.രണ്ട് മണിക്കൂറിലേറെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി .