മണ്ണാര്‍ക്കാട്:പോത്തോഴിക്കാവ് റോഡില്‍ സ്വകാര്യ സ്ഥലത്തെ അന ധികൃത മണ്ണെടുപ്പ് റെവന്യുവകുപ്പ് ഇടപെട്ട് തടഞ്ഞു.അബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃതമായി മണ്ണെടുക്കുന്ന താ യി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥലത്ത് നിന്നും ഒരു ഹിറ്റാച്ചി കസ്റ്റഡിയിലെടുത്തു.ഡെപ്യുട്ടി തഹസില്‍ തഹസില്‍ദാര്‍ എ.ടി.ഷാജി,വില്ലേജ് ഓഫീസര്‍ വിനോദ്.സി, ഉദ്യോഗ സ്ഥരായ ജി.ഷാജി,വിനോദ് ടി,ബിജു കെവി,ഡ്രൈവര്‍ പ്രമോദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.