തച്ചമ്പാറ: റോഡില്‍ പൊലിയുന്ന ജീവനുകളെ ഓര്‍മ്മിക്കാന്‍ സന്ന ദ്ധ സംഘടനയായ ടീം തച്ചമ്പാറയുടെയും ഹൈവേ പോലീസി ന്റേ യും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ ഒത്തുചേര്‍ ന്നു.മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്ന സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാതെ മെഴുകുതിരി കത്തിച്ചും ജനങ്ങളെ ബോധവല്‍ക്കരിച്ചുമായിരുന്നു ഇത്തവണത്തെ ഓര്‍മദിനാചരണം. എല്ലാ വര്‍ഷവും മുടങ്ങാതെ വിപുലമായി നടത്തുന്ന പരിപാടി ഇത്തവണയും മുടക്കമില്ലാതെ നടത്തുകയായിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നവംബറിലെ മൂന്നാം ഞായറാഴ്ച റോഡില്‍ പൊലിഞ്ഞവരുടെ ഓര്‍മ ദിനമായി ആചരി ക്കുന്നതിന്റെ ഭാഗമായാണ് ടീം തച്ചമ്പാറയുടെയും ഹൈവേ പോ ലീസിന്റേയും നേതൃത്വത്തില്‍ ഓര്‍മ ദിനാചരണ പരിപാടികള്‍ നടത്തിയത്. തച്ചമ്പാറ താഴെ ജംഗ്ഷനില്‍ നടത്തിയ പരിപാടി ഹൈവേ പോലീസ് മണ്ണാര്‍ക്കാട് എസ് ഐ അബ്ദുനാസര്‍ ഉദ്ഘാടനം ചെയ്തു. കെ ഹരിദാസന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ഉബൈദുള്ള എടായ്ക്കല്‍,സ്വാദിഖ് തച്ചമ്പാറ,ഷംസുദ്ദീന്‍ തേക്കത്ത്,രതീഷ് വിസ്മയ,ഹരിദാസ് വേണാട്,ബാബു,സീനിയര്‍ സി.പി.ഒ. വിനു,സി പി ഒ ശ്രീജേഷ്. തുടങ്ങിയവര്‍ സംസാരിച്ചു.