പാലക്കാട്:ആരാധനലയങ്ങളില്‍ വിതരണം ചെയ്യുന്ന പ്രസാദം, അന്നദാനം, നേര്‍ച്ച ഭക്ഷണം എന്നിവയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ടുവച്ച ബോക് (BHOG)പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഏഴിന് രാവിലെ 11 ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തില്‍ യോഗം ചേരും. ജില്ലയിലെ മുഴുവന്‍ ആരാധനാലയങ്ങളുടെ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. അന്നേദിവസം ലൈസന്‍സ്/ രജിസ്‌ട്രേഷനുള്ള അപേക്ഷ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നതാണ്.ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണവും വിതരണവും ചെയ്യുന്ന ആരാധനാലയങ്ങള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമായും എടുക്കേണ്ടതാണ്. ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള വ്യക്തി തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ, ഓതറൈസേഷന്‍ ലെറ്റര്‍ എന്നിവ സഹിതം അക്ഷയകേന്ദ്രം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. രജിസ്‌ട്രേഷന് 100, ലൈസന്‍സിന് 2000 രൂപ എന്നിങ്ങനെയാണ് വാര്‍ഷിക അപേക്ഷാഫീസ്. ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് സ്ഥാപനങ്ങളില്‍ നിന്നും മാത്രമേ വാങ്ങാന്‍ കഴിയൂ. വിശദവിവരങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ – 0491 2505081, 8943346185, ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫീസര്‍ – 7736439745 എന്നീ നമ്പുകളില്‍ ബന്ധപ്പെടുക.