പാലക്കാട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗ ങ്ങളായ കര്‍ഷകത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ധനസഹായ ത്തിന് അപേക്ഷിക്കാം. 2019-2020 അധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ കുട്ടികളുടെ മാതാപിതാക്കള്‍ ക്ക് അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ പഠിച്ച വരും 2020 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി / ടി.എച്ച്.എല്‍.സി പരീക്ഷയില്‍ 80 ശതമാനമോ അതില്‍ കൂടുതലോ നേടിയവര്‍, ഹയ ര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനമോ അതില്‍ കൂടുതലോ നേടിയവര്‍, ഡിഗ്രി, പി.ജി. ടി.ടി. സി, ഐ.ടി.സി, പോളിടെക്നിക്്, ജനറല്‍ നേഴ്സിംഗ്, പ്രൊഫഷണല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണല്‍ പി.ജി, മെഡിക്കല്‍ പി.ജി എന്നിവയില്‍ അവസാന വര്‍ഷ പരീക്ഷയ്ക്ക് 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാ ക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാ ലയങ്ങളില്‍ പഠിച്ച് ആദ്യ അവസരത്തില്‍ പരീക്ഷ പാസായ വിദ്യാ ര്‍ത്ഥികള്‍ക്കും സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും മാത്രമേ ധനസഹായത്തിന് അര്‍ഹതയുള്ളൂ. അണ്‍എയ്ഡഡ് സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്ന തല്ല. അപേക്ഷ എസ്.എസ്.എല്‍.സി/ ഉന്നത വിദ്യാഭ്യാസ യോഗ്യ തയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ് ( അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ ഡിജി ലോക്കറില്‍ നിന്നും ലഭ്യമാകുന്ന സര്‍ട്ടി ഫിക്കറ്റ് ഹാജരാക്കാവുന്നതാണ്), ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവ സഹിതം സെപ്തംബര്‍ 30ന് വൈകിട്ട് മൂന്നിന് മുന്‍പായി സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി അംഗങ്ങള്‍ 2020 മാര്‍ച്ചില്‍ കുറഞ്ഞത് 12 മാസത്തെ അംഗത്വം പൂര്‍ത്തീകരിച്ച വരായിരിക്കണം. പരീക്ഷാ സമയത്ത് രണ്ട് വര്‍ഷത്തെ അംശാദായ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. അപേക്ഷാ തിയ്യതിയില്‍ അംഗത്തി ന്റെ ഡിജിറ്റലൈസേഷന്‍ നടപടി പൂര്‍ത്തീകരിച്ചിരിക്കണം. കുടി ശ്ശിക ഉണ്ടെങ്കില്‍ അടച്ചതിനുശേഷം മാത്രമേ അപേക്ഷ സ്വീകരി ക്കുകയുള്ളൂ. അപേക്ഷ ഫോറം കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേട്ടുപാളയം സ്ട്രീറ്റിലുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0491 2530558.