പാലക്കാട്:ജില്ലയില്‍ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയ ളവില്‍ ആധാരത്തില്‍ വില കുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്ത വര്‍ക്ക് സെപ്തംബര്‍ 30 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയി ലൂടെ കുറവ് തുക ഒടുക്കി റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാവുന്നതാണെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. 2017 മാര്‍ച്ച് 31വരെ റിപ്പോര്‍ട്ട് ചെയ്ത അണ്ടര്‍ വാല്വേഷന്‍ കേസുക ളില്‍ 5000 രൂപ വരെ കുറവ് മുദ്രവില വരുന്ന കേസുകള്‍ പദ്ധതി പ്ര കാരം തുടര്‍നടപടികളില്‍ നിന്നും ഒഴിവാക്കും. ശേഷിക്കുന്നവയ്ക്ക് അടയ്‌ക്കേണ്ട കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ചാല്‍ മതി യാകും. രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്. അതായത് 10,000 രൂപ കുറവ് മുദ്രയും 2000 രൂപ ഫീസും ഉള്‍പ്പെടെ 12,000 രൂപ അടയ്‌ക്കേണ്ട ഒരു വ്യക്തി പദ്ധതിപ്രകാരം 3,000 രൂപ അടച്ചാല്‍ മതി. ആധാരം അണ്ടര്‍വാല്വേഷന്‍ നടപടിക്ക് വിധേയ മായിട്ടുണ്ടോയെന്ന് പൊതുജനങ്ങള്‍ക്ക് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralaregtsiration.gov.in/pearlpublic സന്ദര്‍ശിച്ച് പരിശോധിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജി സ്ട്രാര്‍ ഓഫീസുമായോ സബ് രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധ പ്പെടുക. ഫോണ്‍: 04912505201.