കുമരനെല്ലൂര്‍: ദര്‍ശന വൈഭവത്താല്‍ ഋഷിതുല്യനായ കവിയാണ് മഹാകവി അക്കിത്തമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ജ്ഞാ നപീഠ പുരസ്‌കാരം മഹാകവി അക്കിത്തത്തിന്  അദ്ദേഹത്തിന്റെ വസതിയില്‍ സമ്മാനിക്കുന്ന പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തൊണ്ണൂറ്റിനാലാം വയസ്സില്‍ എത്തി നില്‍ക്കുന്ന അക്കിത്തം തീഷ്ണമായ അനുഭവങ്ങളുടെ വഴിത്താരകള്‍ താണ്ടിയാണ് ജീവിതം അത്രയും പിന്നിട്ടത്. സ്വന്തം ജീവിതാനുഭവ ങ്ങളെ ആധാരമാക്കിയാണ് അദ്ദേഹം എഴുത്തുകാരന്റെ  അസം സ്‌കൃത വസ്തുവായ ജീവിത ബോധവും പ്രപഞ്ച ബോധവും കരുപിടി പ്പിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മനുഷ്യന്റെ ഭൗതികമായ ആധികളെക്കുറിച്ച് മാത്രമല്ല ദൈവീക മായ ആധിയും ആത്മീയമായ ആധിയും  സ്വന്തം കവിതകളിലൂടെ ആഴത്തില്‍ അന്വേഷിച്ച  വ്യക്തിയാണ് അക്കിത്തം.  ഏകാന്തത യുടെ അപൂര്‍വ നിമിഷങ്ങളില്‍ പ്രകൃതിയില്‍ തന്റെ അസ്തിത്വ ത്തെ  അലിയിച്ചു നിര്‍ത്തുന്ന കവിയാണ് അദ്ദേഹമെന്നും മുഖ്യ മന്ത്രി പ്രസ്താവിച്ചു. ആത്യന്തികമായ  ധര്‍മ്മത്തിലേക്കുള്ള നിരവധി ദുരൂഹമായ വഴികളെക്കുറിച്ച് ബോധമുള്ള  ആളാണ് അക്കിത്ത മെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിക്കുമ്പോള്‍ മനസ്സില്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ച് ഉദിക്കു മെന്ന് വിശ്വസിച്ച കവിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ ര്‍ത്തു.

55 ാമത് ജ്ഞാനപീഠ പുരസ്‌കാരം മലയാളത്തിലെ മഹാകവി അക്കിത്തത്തിന് ലഭിച്ചതില്‍ കേരളത്തിനും മലയാളഭാഷയ്ക്കും അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭാരതീയ ഭാഷകള്‍ എല്ലാം ഒരേ തട്ടില്‍ എടുത്തു വിശകലനം ചെയ്തു  ഏറ്റവും ശ്രേഷ്ഠമായ സാഹിത്യകാരന് നല്‍കപ്പെടുന്ന ജ്ഞാനപീഠപുരസ്‌കാരത്തിന് എഴുത്തുകാര്‍ കല്‍പ്പിക്കുന്ന ഔന്നിത്യം നമുക്ക് അറിവുള്ളതാണ്. ഏതൊരു ഇന്ത്യന്‍ എഴുത്തുകാരനും ആഗ്രഹിക്കുന്ന സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠം. താരാശങ്കര്‍ ബാനര്‍ജി,  വി.എസ്. ഖണ്‌ഡേക്കര്‍ , സുമിത്രാനന്ദന്‍ പന്ദ്, ആശാപൂര്‍ണ്ണാദേവി, അഖിരന്‍,  യു. ആര്‍. അനന്തമൂര്‍ത്തി, മഹാശ്വേതാദേവി,  ഗിരീഷ് കര്‍ണാട്, അമിതാഭ്‌ഘോഷ് തുടങ്ങി ഭാരതീയ സാഹിത്യത്തില്‍ ഉന്നത ശീര്‍ഷരായ  എഴുത്തുകാര്‍ക്ക് ലഭിച്ച ഈ പുരസ്‌കാരം ഇപ്പോള്‍ അക്കിത്തത്തെ തേടിയെത്തിയിരിക്കുന്നു. മലയാളത്തെ തേടിയെത്തിയ ആറാമത് പുരസ്‌കാരമാണ് ഇത്. ജ്ഞാനപീഠത്തി ന്റെ ആദ്യ പുരസ്‌കാരം ജി. ശങ്കരക്കുറുപ്പിലൂടെ മലയാളത്തിലേക്ക് വന്നെത്തിയത് നമ്മുടെ അഭിമാനമാണ്. തുടര്‍ന്ന് എസ് കെ പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള,  എം ടി വാസുദേവന്‍ നായര്‍, ഒഎന്‍ വി കുറുപ്പ് തുടങ്ങിയവരും ജ്ഞാനപീഠ പുരസ്്കാരത്താല്‍ ബഹുമാന്യരായി. ഈ എഴുത്തുകാരെല്ലാം  സംസ്‌കാരത്തിന്റെ അഭിമാന സ്തംഭങ്ങളാണ്. അവരെയും ഈ സന്ദര്‍ഭത്തില്‍ ആദര വോടെ ഓര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എം ടി വാസു ദേവന്‍ നായര്‍ ഓണ്‍ലൈനില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന തിലുള്ള സന്തോഷവും മുഖ്യമന്ത്രി പങ്കുവെച്ചു.

‘നിരത്തില്‍ കാക്ക കൊത്തുന്നു ചത്ത പെണ്ണിന്റെ കണ്ണുകള്‍, മുല ചപ്പി വലിക്കുന്നു നരവര്‍ഗ നവാതിഥി’. ചൂഷണ വ്യവസ്ഥയ്ക്ക് എത്രമാത്രം എതിരായിരുന്നു അക്കിത്തമെന്ന്  ഈ വരികളിലെ  കാര്‍ക്കശ്യത്തില്‍നിന്ന് വ്യക്തമാണ്. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ സാധാരണക്കാരന്‍  പോലും ആരുടെ വരികള്‍ ആണെന്നറിയാതെ ആവര്‍ത്തിക്കുന്നു. തുറന്ന മനസ്സോടെ അക്കിത്തത്തെ വായിക്കാന്‍ ഓരോ  വായനക്കാരനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അക്കിത്തത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍  നേര്‍ന്നു കൊണ്ടാണ് മുഖ്യമന്ത്രി വാക്കുകള്‍ അവസാനിപ്പിച്ചത്.

മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ ജ്ഞാനപീഠപുരസ്‌കാരം മഹാകവി അക്കിത്തത്തിന് കൈമാറി. കോവിഡ് രോഗബാധയുടെ ആശങ്ക നിലനില്‍ക്കുമ്പോഴും അക്കി ത്തത്തിന്റെ  കുടുംബാംഗങ്ങളും  നിരവധി സാഹിത്യകാരന്മാരും അക്ഷര പ്രേമികളായ നാട്ടുകാരും പരിപാടിക്ക് സാക്ഷ്യം വഹി ക്കാന്‍ അക്കിത്തത്തിന്റെ  വസതിയില്‍ എത്തി. ജ്ഞാനപീഠ ട്രസ്റ്റ് ഭാരവാഹികള്‍, മുന്‍ ജ്ഞാനപീഠ പുരസ്‌കാര ജേതാക്കള്‍, അക്കി ത്തത്തിന്റെ  സമകാലിക സാഹിത്യകാരന്മാര്‍, കലാ സാംസ്‌കാ രിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ ഓണ്‍ലൈനായും അക്കിത്ത ത്തിന്റെ  വസതിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!