മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്- തെങ്കര സമഗ്ര കുടിവെള്ളപദ്ധതിയില്‍ തുടര്‍ച്ചയായി കുടിവെള്ളവിതരണം മുടങ്ങുന്നതിലെ അപാകത കണ്ടെത്തണമെന്നും കുടിവെള്ള വിതരണം ഉടന്‍ പുനഃസ്ഥാപിക്ക ണമെന്നും ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ യൂത്ത് ലീഗി ന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കി.ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയായ മണ്ണാര്‍ ക്കാട്-തെങ്കര കുടിവെള്ള പദ്ധതി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആറു മാസം പിന്നിട്ടപ്പോഴേക്കും അഞ്ച് പ്രാവശ്യമാണ് കുടിവെള്ള വിതരണം മുടങ്ങിയിരിക്കുന്നത്. ചിലസമയങ്ങളില്‍ആഴ്ചകളോളം ഇത് നീണ്ടുനില്‍ക്കുന്നത് കുടുംബങ്ങളെ ഏറെ ദുരിതത്തിലാ ക്കുകയാണ്. കുടിവെള്ളത്തിനായ് നെട്ടോട്ടമോടുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്.കോടികള്‍ മുടക്കി പണിത പുതിയ കുടി വെള്ള പദ്ധതിയിലെ നിര്‍മ്മാണത്തിലെ ഉദ്യോഗസ്ഥരുടെ നിരു ത്തരവാദിത്വവും അശാസ്ത്രിയതയും അപാകതയും അന്വേഷിക്കേ ണ്ടതുണ്ടെന്നും നിര്‍മ്മാണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ തിരെ നടപടി എടുക്കണമെന്നും ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അടിയന്തിരമായി കുടിവെള്ളം പുനഃസ്ഥാപിക്കണ മെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സമദ് പൂവ്വക്കോടന്‍, സെക്രട്ടറി ഷമീര്‍ വാപ്പു, നിയോ ജക മണ്ഡലം ഭാരവാഹികളായ സക്കീര്‍ മുല്ലക്കല്‍, സമീര്‍ വേള ക്കാന്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് ട്രഷറര്‍ ടി.കെ. സ്വാലിഹ് , ഭാര വാഹികളായ നിഷാദ് വൈശ്യന്‍, ശിഹാബ് പള്ളത്ത് എന്നിവര്‍ പങ്കെടുത്തു.