മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ എംഎല്‍എയു ടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നാലരക്കോടിരൂപയുടെ വികസന പ്രവൃത്തികള്‍ വരുന്നു.നഗരസഭയിലും വിവിധ പഞ്ചായ ത്തുകളിലുമായി റോഡ് നിര്‍മാണത്തിനും പുനരുദ്ധാരണപ്രവൃത്തി കള്‍ക്കും എല്‍ഇഡി ഹൈമാസറ്റ് വിളക്ക് സ്ഥാപിക്കല്‍, സ്‌കൂളുകളു ടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായാണ് തുക അനു വദിച്ചിട്ടുള്ളതെന്ന് എന്‍. ഷംസുദീന്‍ എംഎല്‍എ വാര്‍ത്താ സമ്മേള നത്തില്‍ പറഞ്ഞു.
പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍വഹിക്കുന്ന റോഡു കള്‍.അലനല്ലൂര്‍ പഞ്ചായത്തിലെ വട്ടമണ്ണപുറം മിനിസ്റ്റേഡിയം-പാല ക്കുന്ന് റോഡ്, കോട്ടോപ്പാടം പഞ്ചായത്തിലെ പുളിച്ചിപ്പാറ-പള്ളി വയല്‍ റോഡ്, ട്രാന്‍സ്ഫോര്‍മര്‍ പനംകുളം റോഡ്, കുമരം പുത്തൂര്‍ പഞ്ചായത്തിലെ ചാത്തന്‍കുട്ടി റോഡ്, മോടാംതോട് പാടം റോഡ്, കല്ലംപള്ളി റോഡ്, നഗരസഭാതിര്‍ത്തിയില്‍പ്പെടുന്ന നെല്ലിപ്പുഴ ചേലങ്കര ക്ലബ് റോഡ്, തെങ്കര പഞ്ചായത്തിലെ കാഞ്ഞിരവള്ളി – മുതലക്കുളം കനാല്‍റോഡ്, മുതലംകുളം കനാല്‍-രാമന്‍വൈദ്യന്‍ റോഡ് , അഗളി പഞ്ചായത്തിലെ എപിജെ നഗര്‍ റോഡ് (പൊതുവാട്ടര്‍ ടാപ്പ് മുതല്‍), പുതൂര്‍ പഞ്ചായത്തിലെ പട്ടണക്കല്‍ അണ്ണമ്മാള്‍ പ്രദേ ശം റോഡ്, ഷോളയൂര് പഞ്ചായത്തിലെ കുറുവന്‍പാടി പാലം-മേലേ കുറവന്‍പാടി റോഡ് എന്നിങ്ങനെകെ എല്‍ മുഖേന ഒമ്പത് റോഡു കളും (ഒരുകോടി 75 ലക്ഷം), സിഡ്കോ മുഖേന ഉണ്ടകുരിശ് ദുണ്ടൂര്‍ റോഡ് (20 ലക്ഷം രൂപയും) പ്രവൃത്തികള്‍ക്കുമാണ് തുക അനുവദി ച്ചിട്ടുള്ളത്.
ആസ്തി വികസ ഫണ്ടുപയോഗിച്ചുള്ള റോഡുകളുടെ പുനരുദ്ധാരണ വും (കെഎല്‍ മുഖേന) നടപ്പാക്കുന്നു.അലനല്ലൂര്‍ പഞ്ചായത്തിലെ പൂക്കോടം കുളമ്പ് -കൊന്നാരം റോഡ്, കോട്ടോപ്പാടം പഞ്ചായത്തി ലെ പാറപ്പുറം -കച്ചേരിപ്പറമ്പ് റോഡ്, പുളിക്കലടി ക്ഷേത്രം റോഡ്, കോട്ടോപ്പാടം കളത്തില്‍തൊടി-വടശ്ശേരിപ്പുറം കൊമ്പം റോഡ്, കുമരം പുത്തൂര്‍ പഞ്ചായത്തിലെ വെള്ളപ്പാടം തരിശ് റോഡ്, നഗര സഭയില്‍പ്പെടുന്ന മുണ്ടേക്കരാട് പള്ളി റോഡ്, തെങ്കരപഞ്ചായത്തി ലെ ആനമൂളി-കാഞ്ഞിരം റോഡ്, അമ്പംകുന്ന്-തെങ്കര ഇടതുകനാല്‍ റോഡ്, അഗളിയിലെ ചിറ്റൂര്‍ ഉണ്ണിമല പോത്തുപാടി റോഡ് എന്നിവ യാണിത്.ഷോളയൂര്‍ പ്രീമെട്രിക് ബോയ്സ് ഹോസ്റ്റല്‍ കമ്പ്യൂട്ടര്‍ വത്ക രണത്തിന് ഒരുലക്ഷം, ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റല്‍ കമ്പ്യൂട്ടല്‍ വത്കരണം (ഒരുലക്ഷം), അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ കമ്പ്യൂട്ടര്‍വത്കരണം (ഒരുലക്ഷം) പ്രവൃത്തികളുമാണ് നടപ്പാക്കുന്നത്.കുന്തിപ്പുഴ ബലി തര്‍പ്പണകടവ് നിര്‍മാണ ( പയ്യനെടം ഏനാനിമംഗലം ശിവക്ഷേത്രം പരിസരം)ത്തിനും തുക അനുവദിച്ചു.
വിവിധ സ്ഥലങ്ങളില്‍ എല്‍ഇഡി ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപി ക്കുന്നതിനായി സില്‍ക്ക് മുഖേന 12 എണ്ണത്തിന് 68 ലക്ഷംരൂപയും അനുവദിച്ചു.അലനല്ലൂര്‍ പഞ്ചായത്തിലെ മാളിക്കുന്ന് കാഞ്ഞിരം പാറ മുറിയകണ്ണി സെന്റര്‍, കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരി പറമ്പ്, കുമരം പുത്തൂര്‍ പഞ്ചായത്തിലെ അവണക്കുന്ന്, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ ഗോവിന്ദാപുരം ക്ഷേത്രം പരിസരം,പോറ്റൂര്‍ ജാറംമഖാം പരിസരം, നെല്ലിപ്പുഴ കെ എസ് ആര്‍ ടി സി ഡിപ്പോ, കുന്തിപ്പുഴ ബൈപ്പാസ് റോഡിലേക്ക് തിരിയുന്ന ജംഗ്ഷന്‍, തെങ്കര പഞ്ചായത്തിലെ തെങ്കര കനാല്‍ ജംഗ്ഷന്‍, അഗളി പഞ്ചായത്തിലെ മേലേ താവളം, ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറ ആരോഗ്യ മാതാ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നത്.
സില്‍ക്ക് മുഖേന മൂന്ന് കുടിവെള്ള പദ്ധതികളാണ് നടപ്പാക്കുക. (56 ലക്ഷം രൂപ). മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ ഒന്നാംമൈല്‍ വള്ളുവമ്പുഴ-അമ്പലവട്ട കുടിവെള്ള പദ്ധതി, കോട്ടോപ്പാടം പഞ്ചായ ത്തിലെ അമ്പലപ്പാറ കുടിവെള്ള പദ്ധതി, തെങ്കരയിലെ തത്തേങ്ങ ലം കുടിവെള്ള പദ്ധതി എന്നിവയാണിത്.മൂന്ന് സ്‌കൂള്‍ ബസുകള്‍ ക്കായി (54 ലക്ഷം -ആസ്തിവികസന ഫണ്ട്) കോട്ടോപ്പാടം പഞ്ചായ ത്തിലെ ഷെയ്ക്ക് അഹമ്മദ് ഹാജി മെമ്മോറിയല്‍ വിഎച്ച്എസ് വടശേരിപ്പുറം കൊമ്പം, അലനല്ലൂര്‍ പഞ്ചായത്തിലെ ജിയുപി സ്‌കൂള്‍ (ചളവ എടത്തനാട്ടുകര), കുമരം പുത്തൂര്‍ പഞ്ചായത്തിലെ ജി എച്ച് എസ് നെച്ചുള്ളി.മുണ്ടേക്കരാട് ജിഎല്‍പി സ്‌കൂള്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായുള്ള അധികതുക (13 ലക്ഷം) യും അനുവദിച്ചു. കോവിഡ് സംബന്ധമായ അടിയന്തര സാഹചര്യ ങ്ങള്‍ക്കായും തുക മാറ്റിവച്ചിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.