മണ്ണാര്‍ക്കാട്: നഗരത്തിന് താല്‍ക്കാലിക ആശ്വാസമേകി ഇന്ന് നടന്ന ആന്റിജന്‍ പരിശോധന ഫലം. കോവിഡ് സമൂഹ വ്യാപന സാധ്യത പരിശോധിക്കാനാണ് ഇന്ന് നഗരത്തിലെ മാര്‍ക്കറ്റുകളുമായി ബന്ധ പ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പരിശോധിച്ചത്. ജിഎംയുപി സ്‌കൂളില്‍ രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പില്‍ മത്സ്യ മാര്‍ക്കറ്റ്,പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ വിപണനക്കാര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചുമട്ടു തൊഴിലാളികള്‍ തുടങ്ങിയവരെയാണ് ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കിയത്. 115 പേരുടെ സ്രവ മാണ് പരിശോധിച്ചത്. ഇതില്‍ മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവ് ആയി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍. എന്‍. പമീലി ഡോക്ടര്‍മാരായ സുബൈര്‍, അഞ്ജന, ജിതിന്‍, മറ്റു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ വിജയ്, ഗീതു, സുനിത, റഫീഖ്, റ്റിന്‍സ്, സുപ്രിയ, ബിന്ദു തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി . ആന്റിജന്‍ ടെസ്റ്റ് ഫലം നല്‍കുന്ന ആശ്വാസത്തില്‍ ജാഗ്രതക്കുറവ് വരുത്താതെ കൂടു തല്‍ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാന്‍ നാട്ടുകാര്‍ തയ്യാറാ വേണ്ടതുണ്ടതെന്നും ആരോഗ്യവകുപ്പ് അധികൃതരും എംഎല്‍എ എന്‍. ഷംസുദീനും അറിയിച്ചു.