മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജിന് നാക് മൂന്നാംഘട്ട സന്ദര്‍ശനത്തില്‍ എ പ്ലസ് പദവി ലഭിച്ചതായി കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. 2019 സെപ്റ്റം ബര്‍ 13, 14തിയ്യതികളിലാണ് കല്ലടി കോളേജില്‍ നാക് പിയര്‍ ടീം അംഗങ്ങള്‍ സന്ദര്‍ശനംനടത്തിയത്.രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ 1994-ല്‍ ഏര്‍പ്പെടുത്തിയതാണ് നാഷണല്‍ അസസ് മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്)കല്ലടി കോളേ ജിന് 2004-ല്‍ നാക്കിന്റെ ആദ്യ വിസിറ്റില്‍ ബി- ഡബിള്‍ പ്ലസും, 2013-ല്‍ രണ്ടാം ഘട്ട വിസിറ്റില്‍ എ-യുമാണ് ലഭിച്ചത്.നാക്കിന്റെ പുതിയ നിയമാവലി പ്രകാരം എ.പ്ലസ് ലഭിക്കുന്ന കാലിക്കറ്റ് സര്‍വ്വകലാ ശാലക്ക് കീഴിലെ ആദ്യ കോളേജും സംസ്ഥാനത്തെ മൂന്നാമത്തെ കോളേജുമാണ് എംഇഎസ് കല്ലടി കോളേജ്.കോളേജ് മാനേജ് മെന്റിന്റെ ധിഷണാപരമായ നേതൃത്വം, അടിസ്ഥാന സൗകര്യ ങ്ങള്‍ വന്‍ തോതില്‍ വികസിപ്പിച്ചത്, നൂതന സാങ്കേതിക വിദ്യ കളോടെ നവീകരിച്ച സെന്‍ട്രലൈസ്ഡ് ലൈബ്രറി, 2013-ന് ശേഷം രണ്ട് ഗവേഷണ കേന്ദ്രങ്ങളും രണ്ട് എയ്ഡഡ് കോഴ്‌സുകളും ഉള്‍പ്പെടെ 12 പുതിയ കോഴ്‌സുകള്‍ ആരംഭിച്ചത്.കലാ-കായിക രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള പഠന-ബോധന പ്രവര്‍ത്തന ങ്ങള്‍, അട്ടപ്പാടി ട്രൈബല്‍ മേഖലയിലെ ജനവിഭാഗത്തിന് വേണ്ടി സജ്ജമാക്കിയ എം.ഇ.എസ് മെഡിക്കല്‍സെന്റര്‍, പുതിയ ലേഡീസ് ഹോസ്റ്റല്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, സോളാര്‍ പാനല്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പഠന സൗകര്യങ്ങള്‍ തുടങ്ങിവ യാണ് കോളേജിന് ഈ നേട്ടം കൈവരിക്കുന്നതിലേക്ക് നയിച്ചത്. എം.ഇ.എസ്. പ്രസ്ഥാനത്തിനും നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ക്കും ഊര്‍ജ്ജസ്വലമായ നേതൃത്വം നല്‍കുന്ന എം.ഇ.എസ്. പ്രസിഡ ന്റ് ഡോ. പി.എ.ഫസല്‍ഗഫൂര്‍, എം.ഇ.എസ്. കോര്‍പ്പറേറ്റ് മാനേജര്‍ പി.എച്ച്. മുഹമ്മദ്, കല്ലടി കോളേജ് ചെയര്‍മാന്‍ കെ.സി.കെ. സൈത് അലി എന്നിവര്‍ നേതൃത്വം നല്‍കുന്നഎം ഇ.എസ് ഭാരവാഹികളു ടെയും പ്രവര്‍ത്തകരുടെയും, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പി.ടി. എ, അലുംനി എന്നിവരുടെയും വിശ്രമമില്ലാത്ത പ്രയത്‌നത്തിന്റെ ഫലമാണ് കല്ലടി കോളേജിന് ലഭിച്ച ഈ അംഗീകാരമെന്നും ഭാര വാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ. സി. കെ സൈത് അലി, ട്രഷറര്‍ സി.പി ഷിഹാബ്, പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.കെ.ജലീല്‍,ഐ. ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഡോ.വി.എ ഹസീന,നാക് കോര്‍ഡിനേ റ്റര്‍ ലിംസീര്‍ അലി പി.എ, സ്റ്റാഫ് സെക്രട്ടറി ഡോ.കെ.പി. ഗിരീഷ്, അലുംനി കോര്‍ഡിനേറ്റര്‍ പി.എം സലാഹുദ്ദീന്‍,സ്റ്റാഫ് അഡൈ്വ സര്‍ ഡോ.ടി.സൈനുല്‍ ആബിദ്, സൂപ്രണ്ട് അനിതഎം, സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ അജ്മല്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.