മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കു ന്ന ജില്ലാ സൗഹൃദോത്സവം ചമയം 2k23 28ന് എടത്തനാട്ടുകര ജിഒഎച്ച്എസ് സ്‌കൂളില്‍ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ ബിനുമോള്‍ അധ്യക്ഷയാകും.സംസ്ഥാന ശാസ്ത്രമേള,കലോത്സവം, കായിക മേള എന്നിവയിലെ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കും.വൈകീട്ട് നാലിന് നട ക്കുന്ന സമാപന സമ്മേളനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ് റ ഉദ്ഘാടനം ചെയ്യും.അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയാ കും.ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവ ര്‍ സംബന്ധിക്കും.
സ്‌കൂളിന്റെ 66-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനകീയ കൂട്ടായ്മയില്‍ നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് സൗഹൃദോത്സവം ഒരുക്കുന്നത്. ചെര്‍പ്പുള ശ്ശേരി,ഒറ്റപ്പാലം,ആലത്തൂര്‍,മണ്ണാര്‍ക്കാട്,പട്ടാമ്പി,ചിറ്റൂര്‍,ഷൊര്‍ണ്ണൂര്‍,കൊല്ലങ്കോട്,തൃത്താല,കുഴല്‍മന്ദം,പറളി,പാലക്കാട് എന്നീ സബ് ജില്ലകളിലെ ഒന്ന് മുതല്‍ ഹയര്‍ സെക്കണ്ട റി തലം വരെയുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ 18 ഇനങ്ങളില്‍ പങ്കെടുക്കും. പ്രത്യേ കം സജ്ജമാക്കിയ ആറ് വേദികളിലായാണ് കലാമേള അരങ്ങേറുക.പങ്കെടുക്കുന്നവര്‍ ക്കെല്ലാം സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും.നാല് ലക്ഷത്തോളം രൂപയാണ് ചെല വ്.പങ്കെടുക്കാനെത്തുന്നവര്‍ക്ക് യാത്രാ അലവന്‍സും നല്‍കുമെന്ന് സംഘാടകര്‍ അറി യിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി റഹ്മത്ത്,സ്റ്റാഫ് സെക്രട്ടറി വി പി അബൂബക്കര്‍,പബ്ലിസിറ്റി ജോ.കണ്‍വീനര്‍ പി അബ്ദുസ്സലാം,പിടിഎ എക്‌സിക്യു ട്ടീവ് അംഗം പ്രജീഷ് പൂളക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.