ഷോളയൂര്‍: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും,കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി ഷോളയൂരില്‍ അരിവാള്‍ രോഗികള്‍ക്ക് പോഷകാഹര കിറ്റ് വിതരണം തുടങ്ങി. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വ ച്ച് കിറ്റ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സനോജ് നിര്‍വഹിച്ചു.
റാഗി പൗഡര്‍,വെല്ലം,മുതിര,ഈന്തപഴം,വെളിച്ചെണ്ണ,നെയ്യ്,നുറുക്ക് ഗോതമ്പ്,ചെറുപയര്‍, പൊട്ടുകടല,സോയാബീന്‍ എന്നിവ അടങ്ങിയ പോഷകാഹാര കിറ്റാണ് വിതരണം ചെ യ്യുന്നത്.ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി മുതല്‍ അരിവാള്‍ രോഗ ബാധി തര്‍ക്ക് ആവശ്യമായ മരുന്നും ലാബ് പരിശോധന സൗകര്യവും ഉണ്ടാകുമെന്ന്
മെഡിക്കല്‍ ഓഫീസര്‍ ഡോ മുഹമ്മദ് മുസ്തഫഅറിയിച്ചു.നിലവില്‍ ആരോഗ്യവകു പ്പിന്റെ കീഴില്‍ 113 ഗുണഭോക്താക്കള്‍ ആണ് നിലവില്‍ ഉള്ളത്.വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും കിറ്റ് വീട്ടില്‍ എത്തിക്കുമെന്ന് കോട്ടത്തറ ആശുപത്രി ജീവനക്കാര്‍ അ റിയിച്ചു.അരിവാള്‍ രോഗ പ്രതിരോധ ബോധവത്കരണ ക്ലാസ്സും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു അധ്യക്ഷനായി.ഡോ.സംഗീത,ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എസ്എസ് കാളിസ്വാമി,ഡയറ്റീഷ്യന്‍ അസ്‌ന,നിജാമുദ്ദീന്‍ എന്നിവര്‍ സംസാരി ച്ചു.ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ സ്വാഗതവും കോട്ടത്തറ ആശുപത്രി ക്ലാര്‍ക്ക് സന്ദീപ് നന്ദിയും പറഞ്ഞു.