തച്ചനാട്ടുകര:അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.തച്ചനാട്ടുകര പൂവത്താണി സ്വദേശി അബ്ദുള്‍ ഖാദറിനെ (43) യാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നാട്ടുകല്‍ എസ്.ഐ ശിവശങ്കരന്‍ അറസ്റ്റ് ചെയ്തത്.അശ്ലീല വീഡിയോകള്‍ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മൊബൈല്‍ ഫോണ്‍ പ്രതിയില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.ഇയാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പി ക്കുന്നതും അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും നിരന്തരം ഇവ കാണുന്നവര്‍ പൊലീസിന്റെ കര്‍ശന നീരിക്ഷണത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!