മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ഇടതു-വലതുകര കനാല്‍ വഴി കൃഷി ആവശ്യത്തിനുള്ള ജലവിതരണം തുടരുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ തെ ങ്കര, മേലാമുറി, മെഴുകുംപാറ, അരകുര്‍ശ്ശി, ചൂരിയോട്, മുതുകുര്‍ശ്ശി, തച്ചമ്പാറ പ്രദേശ ങ്ങളിലെ കൃഷിക്കാണ് നിലവില്‍ അണക്കെട്ടില്‍ നിന്നും തുറന്നുവിട്ടിരിക്കുന്നത്. ഈ ഭാഗങ്ങളിലെ കര്‍ഷകരുടെ ആവശ്യപ്രകാരമാണിത്. നെല്ലിന് പുറമെ പച്ചക്കറി, വാഴ, തെങ്ങ് ഉള്‍പ്പടെയുള്ള കൃഷികള്‍ മേഖലയിലുണ്ട്. മഴയില്ലാത്തത് കൃഷിയെ ബാധിച്ചു തുടങ്ങി. ഈ ഘട്ടത്തില്‍ അണക്കെട്ടില്‍ നിന്നുള്ള ജലവിതരണം കര്‍ഷകര്‍ക്ക് ആശ്വാ സമാകുന്നു. കര്‍ഷകരുടെ ആവശ്യപ്രകാരമാണ് കനാലുകള്‍ അടയ്ക്കുകയും തുറക്കു കയും ചെയ്യുന്നത്.
ഇത്തവണ ആദ്യം ഇടതുകര കനാലാണ് തുറന്നത്. വാലറ്റപ്രദേശമായ ചളവറ, അമ്പലപ്പാ റ, അനങ്ങനടി പഞ്ചായത്തുകളിലെ കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് കഴിഞ്ഞമാ സം 13നാണ് കനാല്‍ തുറന്നത്. മൂന്നാം തിയതി ജലവിതരണം ആരംഭിക്കാന്‍ ഉപദേശക സമിതി യോഗം തീരുമാനിച്ചിരുന്നെങ്കിലും മഴ ലഭിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കുകയും പിന്നീട് കര്‍ഷകരുടെ ആവശ്യപ്രകാരം കനാല്‍ തുറക്കുകയുമായിരുന്നു. മൂന്ന് ദിവസ ത്തിന് ശേഷം നിര്‍ത്തിവെക്കുകയും ചെയ്തു. 24ന് വലതുകര കനാലും തുറന്നു. കൈത ച്ചിറ,മേലാമുറി, ചേറുംകുളം, ചിറപ്പാടം, മെഴുകുംപാറ തുടങ്ങിയവടങ്ങളിലേക്കാണ് വെള്ളംവിട്ടത്. വാലറ്റപ്രദേശം വരെ വെള്ളമെത്തിയതോടെ പിറ്റേന്ന് ജലവിതരണം നിര്‍ത്തിവെച്ചു. തുടര്‍ന്ന് 31ന് ശിവന്‍കുന്ന്, തെങ്കര, മണലടി ഭാഗത്തേക്ക് വെള്ളമെത്തി ക്കാന്‍ വലതുകര കനാല്‍ വീണ്ടും തുറന്നു. വ്യാഴാഴ്ച ചൂരിയോട് കനാലിലൂടെയും ജല വിതരണം തുടങ്ങി. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇടതുകര കനാല്‍ വീണ്ടും തുറന്ന് മതുകുര്‍ശ്ശി, തച്ചമ്പാറ ഭാഗത്തേക്ക് ജലവിതരണം ആരംഭിച്ചത്.
കോണ്‍ക്രീറ്റ് ചെയ്യാത്ത കനാലുകളിലെ ബണ്ട് പൊട്ടല്‍ ഒഴിവാക്കാന്‍ ഇടവിട്ടാണ് ഇത്ത വണ ജലവിതരണം നടത്തുന്നത്. കാര്‍ഷികമേഖലയിലേക്കുള്ള ജലസേചനമാരംഭി ക്കുന്നത് മുമ്പ് കനാലുകളിലെ ചെളിയും മറ്റ് തടസങ്ങളും നീക്കം ചെയ്യല്‍ പ്രവൃത്തി നടത്തിയിരുന്നു. ഇതിനാല്‍ വാലറ്റപ്രദേശങ്ങളിലേക്ക് ഇത്തവണ വേഗത്തില്‍ വെള്ള മെത്തുകയും ചെയ്തിട്ടുണ്ട്. നബാര്‍ഡ് ഫണ്ട് വിനിയോഗിച്ചുള്ള കനാല്‍നവീകരണ പ്രവൃ ത്തികളും നടത്തുന്നുണ്ട്. വലതുകര പ്രധാനകനാല്‍വഴി 55 ദിവസവും ഇടതുകരപ്രധാന കനാലിലൂടെ 70 ദിവസവും നല്‍കാനുള്ള വെള്ളമാണ് പദ്ധതിയിലുള്ളത്. അണക്കെട്ടി ല്‍ ആവശ്യത്തിന് വെള്ളമുണ്ട്. ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കുകളിലെ കാര്‍ ഷികമേഖലയിലെ രണ്ടാം വിള നെല്‍കൃഷി കാഞ്ഞിരപ്പുഴ അണക്കെട്ടിലെ വെള്ളത്തെ കൂടി ആശ്രയിച്ചാണ് നടന്നുവരുന്നത്. ഈ മേഖകളിലായി 250 കിലോ മീറ്റര്‍ ദൂരത്തിലാ ണ് ഇടതു, വലതുകര കനാലുകളും നാല്‍പ്പതോളം ഉപകനാലുകളും സ്ഥിതി ചെയ്യുന്നത്.