കുമരംപുത്തൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ പള്ളിക്കുന്ന് മദ്‌റസ ചേരിങ്ങല്‍ റോഡ് എന്‍. ഷംസു ദ്ദീന്‍ എം.എല്‍. എ. നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കള ത്തില്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുസ്തഫ വറോടന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, നൗഫല്‍ തങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ ലക്ഷ്മിക്കുട്ടി, പൊന്‍പാറ കോയക്കുട്ടി, മമ്മദ് ഹാജി, മുഹമ്മദാലി അന്‍സാരി, തോമസ് മാസ്റ്റര്‍, ബഷീര്‍ കാട്ടിക്കുന്നന്‍, അബു വറോടന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദാലി മണ്ണറോട്ടില്‍, അര്‍സല്‍ എരേരത്ത്, കാസിം ഹാജി, സുലൈമാന്‍ ചേരിങ്ങല്‍, കുഞ്ഞിമുഹമ്മദ് ചാ ത്തോളി, ഇല്ല്യാസ്, ഖാദര്‍ മണ്ണറോട്ടില്‍, കബീര്‍ മണ്ണറോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.