മണ്ണാര്‍ക്കാട് : വള്ളുവനാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നായ ചെത്തല്ലൂര്‍ പനങ്കുറുശ്ശി ഭഗവതി ക്ഷേത്രത്തിലെ പൂരം ഏപ്രില്‍ ഒമ്പതിന് ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂരംപുറപ്പാട് ഇന്നലെ നടന്നു. ക്ഷേത്രത്തില്‍ വൈകിട്ട് വിശേഷാല്‍ പൂജകളുണ്ടായി. തുടര്‍ന്ന് നൃത്തപരി പാടികള്‍, പ്രസാദമൂട്ട്, പഞ്ചവാദ്യം എന്നിവ നടന്നു. രാത്രി 9.30ന് ആറാട്ടെഴുന്നെള്ളിപ്പു ണ്ടായി. രണ്ടാം പൂരമായ ഇന്ന് രാവിലെ ആറാട്ട്, ശേഷം ഓട്ടന്‍തുള്ളല്‍, വൈകിട്ട് 6.30ന് നാദസ്വരം, നൃത്തപരിപാടികള്‍, കഥകളി, തായമ്പക, കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ് എന്നിവ നടക്കും. രാത്രി ഏഴിന് ഗാനമേളയും അരങ്ങേറും. ശനിയാഴ്ച രാവിലെ ആറാട്ട്, മേളം, ഓട്ടന്‍തുള്ളല്‍, വൈകിട്ട് നൃത്തപരിപാടികള്‍ എന്നിവ നടക്കും. രാത്രി 8.30ന് പൂരത്തിന് കൊടിയേറ്റും. തുടര്‍ന്ന് തായമ്പക, മേളം എന്നിവയുണ്ടാകും.
ഞായറാഴ്ച രാവിലെ ആറാട്ടിന് ശേഷം ഓട്ടന്‍തുള്ളല്‍, വൈകിട്ട് നാദസ്വരം, ഭക്തിപ്രഭാഷണം, നൃത്തപരിപാടികള്‍, ഗാനമേള എന്നിവ നടക്കും. തിങ്കളാഴ്ച ആറാട്ട് മേളം, ഓട്ടന്‍തുള്ളല്‍, വൈകിട്ട് ഏഴിന് നാദസ്വരം, നൃത്തപരിപാടികള്‍, തായമ്പക, നാടന്‍പാട്ടുമുണ്ടാകും. ചൊവ്വാഴ്ചയാണ് വലിയാറാട്ട്. രാവിലെ ആറാട്ടിന് ശേഷം ഓട്ടന്‍തുള്ളല്‍, പ്രസാദമൂട്ട്, വൈകിട്ട് ഡബിള്‍ നാദസ്വരം, ട്രിപ്പിള്‍ തായമ്പക, സിംഗിള്‍തായമ്പക എന്നിവയും നടക്കും.
പൂരംദിവസമായ ബുധനാഴ്ച രാവിലെ വാദ്യസമേതം ആറാട്ട്, തുടര്‍ന്ന് ഓട്ടന്‍തുള്ളല്‍ എന്നിവയുണ്ടാകും. വൈകിട്ട് 3.30മുതല്‍ ദേശവേലവരവ് തുടങ്ങും. 16 ദേശവേ കളി ലായി 20 ഗജവീരന്‍മാര്‍ അണിനിരക്കും. വൈകിട്ട് ആറിന് പൂരം കൊട്ടിയിറങ്ങും. രാത്രി എട്ടിന് തിരിച്ചെഴുന്നെള്ളിപ്പും നടക്കും. തുടര്‍ന്ന് കോബ്രാ രാജേഷ് നയിക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് ഷോയും അരങ്ങേറും. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് യാത്രാബ ലിയും തുടര്‍ന്ന് പുഴയ്ക്കല്‍ ആറാട്ട് നടക്കും. ശേഷം തിരിച്ചെഴുന്നെള്ളിപ്പ്, വലത്ത് തുടര്‍ന്ന്് കെടിയിറക്കം, 25കലശം, കുടിവെയ്പ്, അത്താഴപൂജ, ശ്രീഭൂതബലിയോടെ ഉത്സവ ചടങ്ങുകള്‍ക്ക് സമാപനമാകും. വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളായ ശിവന്‍ വലിയാട്ടില്‍, എം. ഗോപകുമാര്‍, എം.എം കൃഷ്ണകുമാര്‍, പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
