മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷനും ലിന്‍ഷ മെഡിക്കല്‍സ് ഫുട്ബോള്‍ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സമ്മര്‍ ഫുട്ബോള്‍ കോച്ചിങ് ക്യാംപിലേക്കുള്ള സെലക്ഷന്‍ നടത്തി. ബ്ലാക്ക് ഹോര്‍സ് അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ സെലക്ഷനില്‍ 2010 മുതല്‍ 2020 വരെ ജനന വര്‍ഷമുള്ള 178 കുട്ടികള്‍ പങ്കെടുത്തു. 50 കുട്ടികളെ തിരഞ്ഞെടുത്തു. കോച്ച് വിവേക് നേതൃത്വം നല്‍കി. എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎഫ്എ പ്രസിഡന്റ് മുഹ മ്മദ് ചെറൂട്ടി അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, ഫിറോസ് ബാബു, പഴേരി ഷരീഫ് ഹാജി, ടി.കെ അബൂബക്കര്‍, ബഷീര്‍ തെക്കന്‍, ഷമീര്‍ ബാബു മങ്ങാടന്‍, ഷമീര്‍ വേളക്കാടന്‍, എം. സലീം, ഇബ്രാഹിം ഡിലൈറ്റ്, കെ.പി അക്ബര്‍, ഫിഫ മുഹമ്മദ് അലി, ഷഫീര്‍ തച്ചമ്പാറ എന്നിവര്‍ സംസാരിച്ചു.
