തൃശൂര്‍: യുവാവിന്റെ വിരലുകളില്‍ കുടങ്ങിയ മോതിരം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നീക്കം ചെയ്തു. തമിഴ്‌നാട് കുംഭകോണം സ്വദേശിയായ രാജമാണി ക്യ(45)ത്തിനാണ് അഗ്നിരക്ഷാസേന രക്ഷയായത്. ജനപ്രതിനിധിയായ അഭിലാഷിന്റെ ഇടപെടലും തുണച്ചു. കഴിഞ്ഞദിവസമാണ് സംഭവം. അവശനിലയില്‍ റോഡില്‍ കണ്ട രാജമാണിക്യത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരു ന്നു. യുവാവിന്റെ ഇരുകൈകളിലേയും ഏഴ് വിരലുകളിലാണ് മോതിരങ്ങള്‍ കുടുങ്ങി കിടന്നത്. വര്‍ഷങ്ങളായി മോതിരങ്ങള്‍ വിരലുകളിലുണ്ട്. മാസം വളര്‍ന്ന് ഇവ കാണാന്‍ കഴിയാത്ത നിലയിലുമായിരുന്നു. വിരലുകള്‍ മുറിച്ചുമാറ്റി മോതിരങ്ങള്‍ പുറത്തെടു ക്കേണ്ട സ്ഥിതിയുമായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ വടക്കാഞ്ചേരി അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ നിധീഷിന്റെ നേതൃത്വത്തില്‍ എ.ഗോപകുമാര്‍, സൈമണ്‍, അഭി ജിത്ത് എന്നിവര്‍ ആശുപത്രിയിലെത്തി കട്ടര്‍ ഉപയോഗിച്ച് മോതിരങ്ങള്‍ യുവാവിന്റെ വിരലുകളില്‍ നിന്നും മുറിച്ച് നീക്കുകയായിരുന്നു. സേനക്ക് ഒരു മണിക്കൂറോളം പ്രയത്‌നിക്കേണ്ടി വന്നു.
