മണ്ണാര്‍ക്കാട്:വിവാദമായ പയ്യനെടം റോഡ് നവീകരണ പ്രവൃത്തി കള്‍ എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ പിഡബ്ല്യുഡി എക്‌സി.എഞ്ചീനിയര്‍ ഉള്‍പ്പെടുള്ള സംഘം സന്ദര്‍ശിച്ച് വിലയിരുത്തി.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന എംഇഎസ് കോളേജ് പയ്യനെടം റോഡ് പ്രവര്‍ത്തിയിലെ അപാകത ചൂണ്ടിക്കാട്ടി നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ പരാതിയുമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണ് എംഎല്‍എയും സംഘവും സന്ദര്‍ശനത്തിനായെത്തിയത്. എംഇഎസ് കോളേജ് മുതല്‍ വെള്ളപ്പാടം വരെയാണ് സംഘം പരിശോധന നടത്തിയത്.അപാകതകള്‍ സംഘത്തിന് ബോധ്യപ്പെട്ടു. അപാകതകള്‍ കണ്ടെത്തിയ ഭാഗങ്ങളില്‍ വിദഗ്ദ്ധ സമിതി പരിശോധിച്ച് പുനര്‍നിര്‍മ്മാണം നടത്തി കൊണ്ട് മാത്രമേ പ്രവൃത്തി തുടരുകയള്ളൂവെന്ന എംഎല്‍എ ഉറപ്പ് നല്‍കി.കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കേരളശ്ശേരി ,പി.കെ.സൂര്യകുമാര്‍,സുരേഷ്,ശ്രീരാജ്,ജയപ്രകാശ് വാഴോത്ത്,ഗോപാലകൃഷ്ണന്‍,സുരേഷ് മാഷ്,അന്‍സാരി മാഷ്,ഇല്ല്യാസ്,രവി എടേരം തുടങ്ങിയവര്‍ എംഎല്‍എക്കൊപ്പമുണ്ടായിരുന്നു.