അലനല്ലൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ജാഗ്രതാപൂര്‍വ്വമുളള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എസ്.എസ് വനിതാ വിങ് ജില്ലാ നേതൃ സംഗമം ആവശ്യപ്പെട്ടു. തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ ശന ശിക്ഷാ നടപടികള്‍ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.ഹസ്സന്‍ ഹാജി ഉദ്ഘാടനം ചെയ്തു. വനിതാ വിങ് ജില്ലാ പ്രസിഡണ്ട് സൗജത്ത് തയ്യില്‍ അധ്യക്ഷയായി. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി മെമ്പ ര്‍ഷിപ്പ് കാമ്പയിന്‍, വനിതാ സമ്മേളനം, മോട്ടിവേഷന്‍ ക്ലാസുകള്‍, കൗണ്‍സിലിങ്, നിര്‍ ധന സ്ത്രീകള്‍ക്കായി ‘സ്പര്‍ശം’ പലിശ രഹിത വായ്പാ പദ്ധതി, സൗജന്യ നേത്ര പരിശോ ധനാ ക്യാമ്പ് തുടങ്ങിയ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കി. ജില്ലാ സെക്രട്ടറി യു.കെ. സുബൈദ,ട്രഷറര്‍ സജ്മ മുട്ടിക്കല്‍,ഭാരവാഹികളായ സി.അസ്മാബി, കെ.സൗദ, ആസ്യ വഴങ്ങല്ലി,പി.ടി.സീനത്ത്, കെ.ടി.സുഹറ,മൈമൂന, കദീജ തുടങ്ങിയവര്‍ സംസാരിച്ചു.