അലനല്ലൂര്‍ : 2023-24 അധ്യയന വര്‍ഷത്തെ മികച്ച പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്‍ ( പി.ടി.എ.) സംസ്ഥാന പുരസ്‌കാരം എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂ ളിന്. സഹപാഠികള്‍ക്കുള്ള വീട് നിര്‍മാണം ഉള്‍പ്പെടെ ഈ അധ്യയനവര്‍ഷം നടപ്പിലാ ക്കിയ നൂറോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും വായന പ്രോത്സാഹനപദ്ധതികളും കണക്കിലെടുത്താണ് പുരസ്‌കാരം. ഡിസംബര്‍ 22ന് തൃശൂര്‍ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റു വാങ്ങും.
1914 സ്ഥാപിതമായതാണ് ഈ വിദ്യാലയം. എല്‍.എസ്.എസ് പരീക്ഷകളില്‍ തുടര്‍ച്ചയാ യി സബ്ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം, സ്‌കൂള്‍ മേളകളിലെ മികച്ച നേട്ടം വിദ്യാലയ ത്തിന്റെ പ്രത്യേകതയാണ്. വായന പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും നടപ്പിലാ ക്കി. അമ്മവായന പദ്ധതിയിലൂടെ 300ലധികം അമ്മമാര്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ ലഭ്യമാക്കി, വായനാ കാര്‍ഡ് പദ്ധതിയും നടപ്പിലാക്കി. റോഡ് സുരക്ഷയുടെ ഭാഗമായി സുരക്ഷാകണ്ണാടികള്‍ സ്ഥാപിച്ചു. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന ഡ്രൈ വര്‍മാരെ കണ്ടെത്തി സമ്മാനങ്ങളും നല്‍കി. ശ്രദ്ധയോടെ കാല്‍നടയാത്ര നടത്തുന്ന വരെ ആദരിച്ചു. ബുക് ഷെല്‍ഫ് ചലഞ്ചിലൂടെ സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍, ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായുള്ള ശ്രമങ്ങള്‍ എന്നിവയും നടത്തി.
ഒരു അധ്യയന വര്‍ഷത്തില്‍ അഞ്ചു ലക്ഷം രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടപ്പാക്കി. ആട് വിതരണം, പെന്‍ഷന്‍ പദ്ധതി, റേഷന്‍ പദ്ധതി, വസ്ത്ര വിതരണം, സ്നേ ഹാലയങ്ങളിലെ അന്തേവാസികളെ ചേര്‍ത്തുപിടിക്കല്‍, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങ ളില്‍ പങ്കാളികളാകല്‍, ചികിത്സാ സഹായം തുടങ്ങിവയും നടപ്പിലാക്കി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും നല്‍കിയ സംഭാവനകളുമാണ് പ്രവര്‍ത്ത നങ്ങള്‍ക്കുള്ള മൂലധനം. സ്‌കൂളിലും പരിസരത്ത് ജൈവകൃഷി നടപ്പിലാക്കി. മികച്ച കര്‍ഷകരെ ആദരിച്ചു. വിത്ത് എ ഫ്രണ്ട് പദ്ധതിയുടെ ഭാഗമായി വിത്തുകള്‍ വിദ്യാര്‍ ഥികള്‍ പരസ്പരം കൈമാറി. പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് ഹരിതകര്‍മ സേനയ്ക്കു കൈമാറല്‍, നല്ല വസ്ത്രങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കല്‍, പ്രകൃതിപഠന ക്യാമ്പുകള്‍, സ്‌കൂളില്‍ ഉച്ചഭക്ഷണം ഒരുക്കുന്നതിനുള്ള പച്ചക്കറി ചാലഞ്ച് തുടങ്ങി യവയും നടപ്പിലാക്കി. പ്രധാനാധ്യാപിക കെ.എം. ഷാഹിന സലീമിന്റെ നേതൃത്വത്തി ല്‍ പി.ടി.എ. പ്രസിഡന്റ് എം.പി. നൗഷാദ്, എം.പി.ടി.എ. പ്രസിഡന്റ് സി. റുബീന എന്നിവരും വൈസ് പ്രസിഡന്റുമാരും എക്സിക്യുട്ടീവ് അംഗങ്ങളുമാണ് പ്രവര്‍ത്തനങ്ങ ളെ ഏകോപിപ്പിക്കുന്നത്.