കുമരംപുത്തൂര്‍: കൃഷിനശിപ്പിക്കുന്നതിന് പുറമെ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാ ത്രക്കാര്‍ക്കും ഭീഷണിയായി കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ കാ ട്ടുപന്നിശല്ല്യം രൂക്ഷമാകുന്നു. മൈലാംപാടം, ചക്കരകുളമ്പ്, ചങ്ങലീരിയിലെ മല്ലി യില്‍, വേണ്ടാംകുറുശ്ശി ഭാഗങ്ങളിലാണ് കാട്ടുപന്നികളെ കൂടുതലായും കാണപ്പെടുന്നത്. രാത്രി യിലും പുലര്‍ച്ചെയുമാണ് റോഡിന് കുറുകെ കടന്നുപോകുന്ന ഇവ വാഹനയാത്രക്കാര്‍ ക്ക് ഭീഷണിയാകുന്നത്. പത്രവിതരണക്കാര്‍, ടാപ്പിങ് തൊഴിലാളികള്‍, നടക്കാനിറങ്ങു ന്നവരുമെല്ലാം ഭീതിയിലാണ്.
പകല്‍സമയത്ത് പുഴയോരങ്ങളിലും കുറ്റിക്കാടുകള്‍ നിറഞ്ഞ വിജനമായ പ്രദേശത്തും തമ്പടിക്കുന്ന ഇവ രാത്രിയാകുന്നതോടെ കൃഷിയിടങ്ങളിലേക്കെത്തുകയാണ്. കിഴങ്ങു കൃഷികള്‍ ലക്ഷ്യമാക്കിയാണ് കാട്ടുപന്നികള്‍ കൂടുതലായും കൃഷിയിടങ്ങളിലേക്കെ ത്തുന്നത്. ചേന, വാഴ ഉള്‍പ്പടെയുള്ള കൃഷികളും നശിപ്പിക്കുന്നുണ്ട്. രാത്രിയാകുന്നതോ ടെ കൂട്ടമായി ഇറങ്ങുന്ന കാട്ടുപന്നികള്‍ പുലര്‍ച്ചെയാണ് ആവാസകേന്ദ്രങ്ങളിലേക്ക് മട ങ്ങുന്നത്. റോഡിന് കുറുകെ വേഗത്തില്‍ പായുന്ന ഇവ പലപ്പോഴും ഇരുചക്രവാഹന യാത്രികരെ ഇടിച്ചുവീഴ്ത്തി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. മൈലാംപാടം ഭാഗങ്ങളില്‍ വലി യപന്നികളും കുട്ടികളുമുള്‍പ്പെടെ 20തിലധികംവരുന്ന കൂട്ടമാണ് കൃഷിയിടങ്ങളിലേ ക്കിറങ്ങി വലിയ നാശംവരുത്തുന്നത്. ഇവിടെനിന്നും മേക്കളപ്പാറ റോഡില്‍ കാട്ടുപന്നി കളുടെ സഞ്ചാരം നിത്യവുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കാട്ടുപന്നിശല്യത്തി ന് പരിഹാരം കാണണമെന്ന് കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
അടുത്ത ഭരണസമിതി യോഗത്തില്‍ കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നത് സംബന്ധി ച്ചുള്ള പ്രത്യേക അജണ്ട ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കു മെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അറിയിച്ചു.