കോട്ടോപ്പാടം : അണ്ടര്‍ 15 കേരള ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച റിതിലിനെ കോട്ടോപ്പാടം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.വിനീത, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.അസൈനാര്‍ മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പി.പി നാസര്‍, കൃഷ്ണ പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഉണ്ണിന്‍കുട്ടി വാഴയില്‍, നസീം പൂവത്തുംപറമ്പില്‍, ദിലീപ് കൊച്ചു തുടങ്ങിയവര്‍ പങ്കെടുത്തു.