മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹച ര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കരളിനെ ബാധിക്കുന്ന രോഗമായ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റീസ് എ) വളരെ പെട്ടന്ന് ത ന്നെ മറ്റുളളവരിലേക്ക് പകരും. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കരളി ലെ കോശങ്ങള്‍ നശിക്കുകയും കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യും. പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം, ഇരുണ്ടനിറത്തിലുളള മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും, ആഹാരത്തി ലൂടെയും, രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഈ രോഗം പകരുന്നത്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടന്‍ ചികിത്സ തേടണം. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത, ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ സ്വീകരിക്കരുത്. പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ വിദ്യ അറിയിച്ചു.

പ്രതിരോധമാര്‍ഗ്ഗങ്ങള്‍

പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.
കുട്ടികളുടെ മലം തുറസ്സായ സ്ഥലം, കുളിമുറി, വാഷ് ബേസിന്‍ എന്നിവിടങ്ങളില്‍ ഉപേക്ഷിക്കാതെ ശൗചാലയത്തില്‍ മാത്രം സംസ്‌ക്കരിക്കുക.
ഛര്‍ദ്ദി ഉണ്ടെങ്കില്‍ ശൗചാലയത്തില്‍ തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
കുടിവെളള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. (1000 ലിറ്റര്‍ വെള്ളത്തിന് (ഒരു റിങ്) അഞ്ചു ഗ്രാം ബ്ലീച്ചിങ് പൗഡര്‍ എന്ന അനുപാതത്തില്‍).
ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റ് കഴുകി അണുവിമുക്തമാക്കുക.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൂടിവെയ്ക്കുക.
തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക.
തിളപ്പിച്ചാറിയ വെളളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കാതിരിക്കുക.
രോഗബാധിതരായവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക
രോഗലക്ഷണങ്ങള്‍ ഉളളവര്‍ മറ്റുളളവരുമായി ഇടപഴകാതിരിക്കുക, ഭക്ഷണം പങ്കു വെക്കാതിരിക്കുക.
രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണി എന്നിവ മറ്റുളളവര്‍ ഉപയോഗിക്കാതിരിക്കുക.
രോഗി ഉപയോഗിച്ച വസ്തുക്കള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയും പുനഃരുപയോഗമുളള തുണി, പാത്രങ്ങള്‍ എന്നിവ അണുനശീകരണം നടത്തിയതിനുശേഷം മാത്രം ഉപയോഗിക്കുകയും ചെയ്യുക.
മഞ്ഞപ്പിത്തം മൂലമുളള പനി മാറുന്നതിനായി ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പാരസെറ്റമോള്‍ ഗുളിക കഴിക്കാതിരിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!