അലനല്ലൂര്‍ : ഗവ.വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് ദിവസങ്ങളിലാ യി നടന്ന മണ്ണാര്‍ക്കാട് ഉപജില്ലാ കായിക മേള സാമാപിച്ചു . 214 പോയന്റോടെ കെ. എച്ച്. എസ് കുമരംപുത്തൂര്‍ ഓവറോള്‍ ചാംപ്യന്‍ന്മാരായി. 121 പോയിന്റുമായി ജി. എച്ച്. എസ്. എസ് അഗളി രണ്ടാം സ്ഥാനവും, 100 പോയന്റോടെ എം.ആര്‍.എസ്. എച്ച്. എസ്. എസ് അട്ടപ്പാടി മൂന്നാം സ്ഥാനക്കാരായി. യു.പി വിഭാഗത്തില്‍ 67 പോയിന്റ് നേടി സി.പി.എ .യു.പി.എസ് തിരുവിഴാംകുന്നും, 62 പോയിന്റ് നേടി ജി.എച്ച്.എസ് അലനല്ലൂര്‍ രണ്ടാം സ്ഥാനവും, 51 പോയിന്റ് നേടി എ. യു. പി. എസ് പയ്യനടം മൂന്നാം സ്ഥാനവും പങ്കിട്ടു. വൈകീട്ട് സ്‌കൂളില്‍ നടന്ന സമാപന സമ്മേളനംപ്രിന്‍സിപ്പല്‍ എസ്. സുജിത്ത് ഉദ്ഘാ ടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. എ. ഇ . ഒ സി . അബൂബക്കര്‍ സമ്മാനദാനം നടത്തി. എസ്.ആര്‍ ഹബീബുള്ള , ബിജു അമ്പാടി, പി. മനോജ് ചന്ദ്രന്‍, യു.കെ സോമശേഖരന്‍, എ. എം യൂസഫ്,പി .എ അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു. നൗഫല്‍ താളിയില്‍ സ്വാഗതവും കെ ജെ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!