അലനല്ലൂര്‍ : ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ ഭാഗമായി സി.പി.എം. അല നല്ലൂര്‍ ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 19,20 തിയ്യതികളില്‍ പെരിമ്പടാരിയില്‍ നട ക്കും. 19 ബ്രാഞ്ച് സമ്മേളനങ്ങളും ഇതിനകം പൂര്‍ത്തീകരിച്ചു. 19ന് പെരിമ്പടാരി പി.എം കേശവന്‍ നമ്പൂതിരി നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.എം ശശി ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എന്‍.മണികണ്ഠന്‍, അജീഷ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും. ഞായ റാഴ്ച്ച വൈകിട്ട് ചുവപ്പു വളണ്ടിയര്‍ മാര്‍ച്ചും, പ്രകടനവും, പൊതുയോഗവും നടക്കും. ജില്ലാ കമ്മറ്റി അംഗം അഡ്വ. പി.എ ഗോകുല്‍ദാസ് പൊതുയോഗം ഉദ്ഘാടനം ചെയ്യും.
