അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന സൗജന്യ ഗ്രാമീ ണ സ്വയംതൊഴില്‍ പരിശീലനത്തിലേക്ക് ഈ മാസം 31 വരെ അപേക്ഷ നല്‍കാമെന്ന് ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹ്മാന്‍, സെക്രട്ടറി പി.ശ്രീനിവാസന്‍ എന്നിവര്‍ അറിയിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ കേന്ദ്ര-സം സ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് ബാങ്ക് പരിശീലന പദ്ധതി നടപ്പി ലാക്കുന്നത്.
തുന്നല്‍ പരിശീലനം, ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി, വയറിംങ് ആന്‍ഡ് പ്ലം ബിംങ്, മെഴുകുതിരി നിര്‍മാണം, റബ്ബര്‍ ടാപ്പിംഗ്, കൂണ്‍കൃഷി, അച്ചാര്‍, പപ്പടം, മസാല പൊടി നിര്‍മാണം, മൊബൈല്‍ ഫോണ്‍ റിപ്പയറിംങ്, എണ്ണപലഹാരം, കാറ്ററിംഗ്, പേപ്പര്‍ കവര്‍, പേപ്പര്‍ ബാഗ് നിര്‍മാണം, ബ്യൂട്ടീഷന്‍ കോഴ്‌സ്, സി.സി.ടി.വി. ഇന്‍സ്റ്റലേഷന്‍, ഫാ ന്‍സി ആഭരണ നിര്‍മാണം, ടുവീലര്‍ മെക്കാനിക്ക് തുടങ്ങിയ 14 തൊഴിലുകളാണ് പഠി പ്പിക്കുക. 10 ദിവസം മുതല്‍ ഒരു മാസം വരെയാണ് പരിശീലന കാലാവധി.
18നും 44നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബശ്രീ, തൊഴിലുറപ്പ് അം ഗങ്ങളുടെ കുടുംബങ്ങള്‍ക്ക് മുന്‍ഗണന. ഒരാള്‍ക്ക് ഏതെങ്കിലും ഒരു പരിശീലന പരിപാ ടിയിലാണ് പങ്കെടുക്കാനാവുക. നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. പ്രായോഗിക അധിഷ്ഠിത പരിശീലനത്തിന് സ്വയംതൊഴിലമായി ബന്ധപ്പെട്ട ഗവ. അംഗീകൃത എന്‍. സി.വി.ഇ.ടി. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. കോഴ്‌സുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 94478 62689, 97443 60139, 9605090792, 7034636101 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.