കോട്ടോപ്പാടം : നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ പഠനപ്രവര്‍ത്തനത്തില്‍ ഉപയോ ഗപ്പെടുത്താന്‍ അധ്യാപകരെ പ്രാപ്തമാക്കുന്നതിനായി തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി ടെക് എഡ് പരിശീലനം സംഘടിപ്പി ച്ചു. പ്രത്യേക മൊഡ്യൂള്‍ തയാറാക്കിയുള്ള പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് ജോ യിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ട്രെയ്‌നര്‍ സുഹൈറലി സിറിയസ് ക്ലാസെടുത്തു. സ്‌കൂള്‍ മാനേജര്‍ സി.പി ഷിഹാബുദ്ധീന്‍ അധ്യക്ഷനായി. പ്രധാന അധ്യാ പകന്‍ ടി.എസ് ശ്രീവത്സന്‍, വഹാബ് മാസ്റ്റര്‍, സന്തോഷ് മാസ്റ്റര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹാരിസ് കോലോത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ പങ്കെടുത്തു.