മണ്ണാര്‍ക്കാട് : ആതുരസേവനത്തിന്റെ മാതൃക പകര്‍ന്നുനല്‍കിയ ഫ്ളോറന്‍സ് നൈ റ്റിങ്ഗേലിന്റെ ഓര്‍മ്മകള്‍ പുതുക്കി വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ ലോക നഴ്സസ് ദിനം സമുചിതമായി ആഘോഷിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുബാറക്ക് മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ റിന്റോ തോമസ് അധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റ ര്‍ വിനോദ്, ഡോ.വര്‍മ്മ, നഴ്സിങ് സൂപ്രണ്ടുമാരായ ജോമി, ജിജി, നഴ്സുമാരായ സോണിയ, സാനി തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച നഴ്സായി തിരഞ്ഞെടുത്ത എ.വി.ഷൈനി മോള്‍ക്ക് ഉപഹാരം നല്‍കി. കേക്കുമുറിക്കലും പായസവിതരണവും നടന്നു. തുടര്‍ന്ന് വിവിധകലാപരിപാടികളും അരങ്ങേറി.