മണ്ണാര്‍ക്കാട് : നഗരസഭയിലെ പെരിമ്പടാരി കാഞ്ഞിരത്ത് മരംപൊട്ടി റോഡിന് കുറുകെ വീണു. മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഇന്ന് വൈകിട്ട് 6.30ഓടെയായിരുന്നു സംഭ വം. കാഞ്ഞിരത്ത് തച്ചങ്കോട് കോളനിയിലേക്കുള്ള റോഡിന് കുറുകെയാണ് സ്വകാര്യ പറമ്പില്‍ നിന്നുള്ള വാകമരം വീണത്. ഇതുവഴി ഗതാഗതം തടസപ്പെട്ടു. കെ.എസ്. ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വട്ടമ്പലത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി മരം മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്‍ സേന അംഗങ്ങളായ എം.എസ്.ഷബീര്‍, പി.കെ.രഞ്ജിത്ത്, സി.റിജേഷ്, പി.വിഷ്ണു, എന്‍.അനില്‍കുമാര്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായ മുഹമ്മദ് ഷിയാസ്, അഷ്‌റഫ് ചങ്ങലീരിഎന്നിവര്‍ പ്രവര്‍ത്തനത്തി ല്‍ പങ്കെടുത്തു. നാളെ രാവിലെയോടെ തന്നെ പ്രദേശത്ത് വൈദ്യുതി വിതരണം കെ എസ്ഇബി പുന:സ്ഥാപിക്കുമെന്നാണ് അറിയുന്നത്.